ഇനി ജനകീയ കാമ്പയിനിലേക്ക് …. സംസ്ഥാന പ്രവർത്തക ക്യാമ്പ് പൂർത്തിയായി

1

ജനകീയ വികസന ക്യാമ്പയിൻ മുതൽ സംസ്ഥാന വാർഷിക സമ്മേളനം വരെയുള്ള പ്രവർത്തനങ്ങൾക്ക് കൃത്യത വരുത്തിയാണ് പ്രവർത്തക ക്യാമ്പ് സമാപിച്ചത്.

15 ഒക്ടോബർ, 2023

ആലപ്പുഴ

കഴിഞ്ഞ അഞ്ചു മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയും വരാനിരിക്കുന്ന അഞ്ചു മാസത്തെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയും സംഘടനയുടെ
ഈ വർഷത്തെ സംസ്ഥാന പ്രവർത്തക ക്യാമ്പ് ആലപ്പുഴയിൽ പൂർത്തിയായി. 2023 ഒക്ടോബർ 14, 15 തീയതികളിൽ ആലപ്പുഴ നഗരത്തിലെ കർമ സദനിൽ നടന്ന ക്യാമ്പിൽ മുഴുവൻ ജില്ലകളിൽ നിന്നുമായി പേർ 150 ലേറെപ്പേർ പങ്കെടുത്തു. വിപുലീകൃത നിർവ്വാഹക സമിതിയുടെ സ്വഭാവത്തിലായിരുന്നു ഇത്തവണത്തെ പ്രവർത്തക ക്യാമ്പ് വിഭാവനം ചെയ്തത്.

ഉദ്ഘാടന സെഷൻ
മലയാളത്തിന്റെ വിപ്ലവ ഗായിക മേദിനി ചേച്ചിയുടെ , ” മനസു നന്നാവട്ടെ …. ” എന്ന ഗാനാലാപനത്തോടെയാണ്
പ്രവർത്തക ക്യാമ്പിന് തുടക്കമായത്. ഉദ്ഘാടന സെഷനിൽ സ്വാഗതസംഘം ചെയർ പേഴ്സൺ കെ.കെ ജയമ്മ
(ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ) സ്വാഗതം പറഞ്ഞു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി.രമേശ് അധ്യക്ഷനായി.
ശാസ്ത്രാവബോധവും ഇന്ത്യൻ ശാസ്ത്ര വ്യവസ്ഥയുടെ ഭാവിയും എന്ന വിഷയത്തിൽ സംസാരിച്ചുകൊണ്ട് ഡോ.ഡി.രഘുനന്ദൻ (എ.ഐ. പി. എസ്.എൻ മുൻ പ്രസിഡണ്ട്) ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
അഡ്വ. ഷാനിമോൾ ഉസ്മാൻ ആശംസകൾ അറിയിച്ചു. സി.പി.നാരായണൻ , ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, സംസ്ഥാന ട്രഷറർ ബാബു പി.പി., വൈസ് പ്രസിഡന്റ് ലിസി ടി. , സംസ്ഥാന സെക്രട്ടറിമാരായ എൻ.ശാന്തകുമാരി , പ്രദോഷ് പി. എന്നിവർ ഉദ്ഘാടന സെഷനിൽ സന്നിഹിതരായി. സ്വാഗതസംഘം കൺവീനർ പി.വി. ജോസഫ് നന്ദി രേഖപ്പെടുത്തി.

പ്രവർത്തനാവലോകന റിപ്പോർട്ട്
തുടർന്ന് പ്രവർത്തനാവലോകന റിപ്പോർട്ട് ജനറൽ സെക്രട്ടറി അവതരിപ്പിച്ചു. പ്രതിനിധികൾക്ക് ജില്ലകളിൽ മുൻകൂട്ടി എത്തിച്ച റിപ്പോർട്ട് ജില്ലകളിൽ ചർച്ചകൾ നടത്താൻ നിർദ്ദേശിച്ചിരുന്നു. റിപ്പോർട്ടിന്മേൽ ചർച്ചക്ക് ശേഷമുള്ള ജില്ലകളുടെ പ്രതികരണം എഴുതി നൽകി.

ക്യാമ്പയിൻ ലഘുലേഖ
വരാൻ പോകുന്ന ജനകീയ ക്യാമ്പയിനിൽ നാം മുന്നോട്ട് വെക്കുന്ന ഉള്ളടക്കം വിശദീകരിക്കുന്ന ക്യാമ്പയിൻ ലഘുലേഖ ചർച്ച ചെയ്ത് അന്തിമരൂപമാക്കുകയെന്നതായിരുന്നു പ്രവർത്തക ക്യാമ്പിന്റെ മുഖ്യ ഉള്ളടക്കം. ലഘുലേഖയുടെ കരട് കെ.ടി. രാധാകൃഷ്ണൻ അവതരിപ്പിച്ചു. പ്രതിനിധികൾ 5 ഗ്രൂപുകളായി തിരിഞ്ഞ് അത് വിശദമായി ചർച്ച ചെയ്തു. ഗ്രൂപ് ചർച്ചയിലെ നിർദേശങ്ങൾ അവതരിപ്പിച്ചു.

കുട്ടികളുണ്ടാക്കിയ യുറീക്ക പ്രകാശനം
നവംബർ ലക്കം കുട്ടികളുണ്ടാക്കിയ യുറീക്ക ക്യാമ്പിൽ പ്രകാശനം ചെയ്തു. യുറീക്ക എഡിറ്റർ ടി.കെ. മീരബായ് മാസിക പരിചയപ്പെടുത്തി. കേരളത്തിലെ മുഴുവൻ കുട്ടികൾക്കുമുള്ള ശിശുദിന സമ്മാനമായി യുറീക്ക ബാലശാസ്ത്ര മാസികയുടെ നവംബർ ലക്കമാണ് കുട്ടികളുടെ സ്വന്തം യുറീക്കയായി പ്രസിദ്ധപ്പെടുത്തുന്നത്. 40 കുഞ്ഞെഴുത്തുകാരും 100 കുട്ടിവരക്കാരും ഉൾപ്പെട്ട വലിയ കൂട്ടായ്മയിൽ നിന്നാണ് ഈ ലക്കം യുറീക്കയുടെ വരവ്.

പരിഷദ് @ 60- സുവനീർ പ്രകാശനം
പരിഷദ് വജ്രജൂബിലി വാർഷികത്തിന്റെ ഭാഗമായി
പ്രസിദ്ധീകരിക്കുന്ന സുവനീർ ഗ്രന്ഥമായ പരിഷദ് @ 60 ഡോ. തോമസ് ഐസക് പ്രകാശനം ചെയ്തു. കേന്ദ്ര നിർവാഹകസമിതിയംഗം ഡോ.മൈത്രി പി.യു. പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ പുസ്തകം പരിചയപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് ബി.രമേശ് അധ്യക്ഷനായിരുന്നു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ , സംസ്ഥാന ട്രഷറർ ബാബു പി.പി., വൈസ് പ്രസിഡന്റ് ലിസി ടി. , സംസ്ഥാന സെക്രട്ടറി എൻ.ശാന്തകുമാരി എന്നിവർ സന്നിഹിതരായി.

പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ എഡിറ്റ് ചെയ്ത് തയാറാക്കിയ ഈ ഗ്രന്ഥം
പരിഷത്തിന്റെ അറുപത് വർഷത്തെ പ്രവർത്തനങ്ങളുടെ ചരിത്രം വിമർശനാത്മക വിലയിരുത്തലാണ്. ഇന്ത്യയിലെ മുപ്പതിലധികം പ്രമുഖരെഴുതിയ ലേഖനങ്ങളാണ് ഉള്ളടക്കം.

പദയാത്ര – ലഘുനാടകം
ജനകീയ ക്യാമ്പയിനിൽ മേഖലാ പദയാത്രയ്ക്ക് ഒപ്പം സഞ്ചരിക്കേണ്ട നാടകത്തിന്റെ വീഡിയോ ക്യാമ്പിൽ അവതരിപ്പിച്ചു.

ലഘു അവതരണങ്ങൾ
രണ്ടാം ദിവസം മാസിക – ടി. ലിസി , വിജ്ഞാനോത്സവം – ജി. സ്റ്റാലിൻ , കാമ്പയിൻ അവതരണം – എം ദിവാകരൻ, AlPSN – വി.ജി. ഗോപിനാഥ് , ഫ്രണ്ട്സ് ഓഫ് KSSP- മാത്യു ആന്റണി
ഐ ആർ ടി സി – ബി.രമേശ്
ലൂക്ക – റിസ് വാൻ സി.എന്നീ അവതരണങ്ങൾ നടന്നു.

 

ശാസ്ത്ര ക്ലാസ്
തുടർന്നുള്ള ശാസ്ത്ര ക്ലാസിൽ
ഇന്ത്യയിൽ വളർന്നുവരുന്ന സാമ്പത്തിക അസമത്വം എന്ന വിഷയം ഡോ. കെ പി കണ്ണൻ അവതരിപ്പിച്ചു. ആലപ്പുഴയിൽ എത്തിച്ചേരാൻ അസൗകര്യം നേരിട്ടതിനാൽ ഓൺലൈൻ വഴിയാണ് അദ്ദേഹം അവതരണം നടത്തിയത്.

എം.എസ് സ്വാമിനാഥൻ അനുസ്മരണം
ഡോ.എം.എസ് സ്വാമിനാഥനെ അനുസ്മരിച്ച് പരിസ്ഥിതി പ്രവർത്തകനും കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടറുമായ ഡോ.കെ.ജി. പത്മകുമാർ പ്രഭാഷണം നടത്തി.

ഭാവിപ്രവർത്തനങ്ങൾ
വരും മാസങ്ങളിൽ നടത്തേണ്ട ഭാവിപ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടറിയും ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിനെക്കുറിച്ച് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരികൃഷ്ണനും അവതരിപ്പിച്ചു. ആയത് ജില്ലാടിസ്ഥാനത്തിൽ ഗ്രൂപ് തിരിഞ്ഞ് ചർച്ച ചെയ്തു.

പ്രമേയങ്ങൾ
പ്രച്ഛന്ന ജാതീയതയ്ക്കും മത വർഗീയതയ്ക്കും എതിരായ പ്രവർത്തനങ്ങൾ അടിയന്തിരമായി ഏറ്റെടുക്കുക, പാലസ്തീനുമേലുള്ള ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക -യുദ്ധവിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുക.
എന്നീ പ്രമേയങ്ങൾ പ്രവർത്തക ക്യാമ്പിൽ അംഗീകരിച്ചു. പി.എം. ഗീത, ശാന്തകുമാരി എൻ എന്നിവരാണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്.

പരിഷദ് ഗാനങ്ങൾ
കെ.ടി.രാധാകൃഷ്ണൻ , ശശിധരൻ മണിയൂർ, പ്രീത എം, സി.പി.സുരേഷ് ബാബു എന്നിവർ ക്യാമ്പിൽ വിവിധ സമയങ്ങളിൽ പരിഷദ് ഗാനങ്ങൾ അവതരിപ്പിച്ചു.

സമാപനം

രണ്ടു ദിവസത്തെ സംസ്ഥാന പ്രവർത്തക ക്യാമ്പിന്റെ സംഘാടനത്തിനായി പ്രയത്നിച്ച സംഘാടകസമിതിയെ ജോസഫ് പി.വി. പരിചയപ്പെടുത്തി.  ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ ജയമ്മ ചെയർപേഴ്സണും ജോസഫ് പി.വി. കൺവീനറുമായ വിപുലമായ സംഘാടകസമിതിയാണ് ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ മുൻകൈയിൽ പ്രവർത്തിച്ചത്.  ശ്രദ്ധേയമായ അനുബന്ധ പരിപാടികൾ സംഘാടകസമിതി നടത്തിയിട്ടുണ്ട്.

കേന്ദ്ര നിർവാഹക സമിതി അംഗം സുനിൽ സി.എൻ ക്യാമ്പ് അവലോകനം നടത്തി നന്ദി രേഖപ്പെടുത്തി.

1 thought on “ഇനി ജനകീയ കാമ്പയിനിലേക്ക് …. സംസ്ഥാന പ്രവർത്തക ക്യാമ്പ് പൂർത്തിയായി

  1. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ജനവിഭാഗങ്ങൾക്ക്, വിശിഷ്യാ സ്ത്രീകൾ ചെറുപ്പക്കാർ, യുവജനങ്ങൾ എന്നിവർക്ക് പ്രവർത്തിക്കാൻ ഒരു ഇടം നമ്മുടെ സംഘടനയിൽ സജ്ജമാക്കുക എന്നതാണ് അടിയന്തരമായി നമ്മൾ ചെയ്യേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *