സമഗ്ര പഞ്ചായത്ത് വികസന പരിപാടി  ദ്വിദിന ശില്പശാല സമാപിച്ചു

0

 

ആലുവയിൽ നടന്ന സമഗ്ര പഞ്ചായത്ത് വികസന ശില്പശാലയിൽ ഡോ.ടി.എം .തോമസ് ഐസക്ക് സംസാരിയ്ക്കുന്നു

ശാസ്ത്രസാഹിത്യ പരിഷത്ത് ഈ വർഷം തുടക്കം കുറിക്കുന്ന പ്രധാന കാമ്പയിൻ പ്രവർത്തനമായ സമഗ്ര പഞ്ചായത്ത് വികസന പരിപാടിയ്ക്കായുള്ള രണ്ട് ദിവസത്തെ ശില്പശാല ആലുവ ഏലി ഹിൽസിൽ സമാപിച്ചു.

പരിഷത്ത് പ്രസിഡണ്ട് ടി.കെ.മീരാഭായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസന സമിതി ചെയർപേഴ്സൺ ഡോ.കെ.രാജേഷ് ആമുഖാവതരണം നടത്തി.തുടർന്ന് നടന്ന പ്രതികരണ സെഷനിൽ ടി.ഗംഗാധരൻ മോഡറേറ്ററായി. ഡോ. ടി.എം തോമസ് ഐസക്ക്, പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ.ജിജു.പി.അലയ്സ്, C WRDM ഡയറക്ടർ ഡോ.മനോജ് സാമുവൽ, ഡോ.കെ.വി .തോമസ്, ഡോ.ടി.എസ്.അനീഷ്, ഡോ.എസ്.ശ്രീകുമാർ , ഡോ.ബിനോയി പീറ്റർ, ഡോ.ജോർജ്ജ് തോമസ്, ഡോ.സുധി, ഡോ.രാജ് കുമാർ, പ്രൊഫ.വി.വി.ആർ .രഘുനന്ദനൻ , ഡോ.അമൃതരാജ്, ഡോ.സി.ചിഞ്ചു ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തു.

പ്രാദേശിക വികസന ഇട പെടലുകൾ വിവിധ മേഖലകളിൽ എന്ന വിഷയം പ്രൊഫ.പി.കെ.രവീന്ദ്രൻ അവതരിപ്പിച്ചു

സമഗ്ര പഞ്ചായത്ത് വികസന പരിപാടി പൊതു സമീപനം, ലക്ഷ്യങ്ങൾഎന്ന വിഷയത്തിൽ പ്രൊഫ.ടി.പി, കുഞ്ഞിക്കണ്ണൻ അവതരണം നടത്തി.

സുസ്ഥിര ഗ്രാമ പ്രവർത്തനങ്ങൾ, വിഭവ സമാഹരണം, സംഘടനാ സംവിധാനങ്ങൾ എന്ന വിഷയാവതരണത്തോടെയാണ് രണ്ടാം ദിവസത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.ഗ്രൂപ്പ് ചർച്ചാറിപ്പോർട്ടിംഗിനോട് പ്രതികരിച്ചു കൊണ്ട് CSES ലെ കെ.കെ.കൃഷ്ണകുമാർ ,കുഫോസിലെ ഡോ.അൻവർ അലി എന്നിവർ സംസാരിച്ചു. ഡോ.കെ.രാജേഷ് ക്രോഡീകരണം നടത്തി.

സമഗ്ര വികസന പരിപാടി: പഞ്ചായത്ത് തെരഞ്ഞെടുക്കൽ എന്ന വിഷയം കെ-കെ.ജനാർദ്ദനൻ അവതരിപ്പിച്ചു.തുടർന്ന് പൊതു പ്രതികരണവും ക്രോഡീകരണവും നടത്തി ക്യാമ്പ് സമാപിച്ചു. ശില്പശാലയ്ക്ക് ജനറൽ സെക്രട്ടറി പി.വി .ദിവാകരൻ സ്വാഗതവും സെക്രട്ടറി പി.അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.46 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *