സമത ഉല്പന്നങ്ങള്‍ ഇനി വീട്ടിലേക്ക്
പാലക്കാട് : ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ഐ. ആര്‍.ടി.സി യുടെയും സഹോദരസ്ഥാപനമായ പരിഷത് പ്രൊഡക്ഷന്‍ സെന്ററിന്റെ ‘സമത’ ഉല്‍പന്നങ്ങള്‍ നേരിട്ട് വീടുകളിലേക്ക് എത്തിക്കുന്ന “സമത റ്റു യുവര്‍ ഹോം” പദ്ധതി ഉദ്ഘാടനം ചെയ്തു. കേന്ദ്ര പൊതുമേഖലാ സംരംഭമായ ഇന്ത്യന്‍ തപാല്‍ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും വെളിച്ചെണ്ണയില്‍ ഉണ്ടാക്കിയ ഹാന്റ് മെയ്ഡ് സോപ്പ് അടക്കമുള്ള 18 ഉല്‍പന്നങ്ങളാണ് സമതകിറ്റായി വീടുകളില്‍ എത്തിക്കുന്നത്. തപാല്‍ചെലവിനായി അധികതുകയൊന്നും ഈടാക്കുന്നില്ല. സമത ക്യാമ്പസില്‍ ചേര്‍ന്ന ചടങ്ങില്‍ സീനിയര്‍സൂപ്രണ്ട് ഓഫ് പോസ്റ്റ്ഓഫീസ് കെ അനില്‍ സമത എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി.ജി ഗോപിനാഥനില്‍ നിന്നും ആദ്യ പാര്‍സല്‍ ഏറ്റുവാങ്ങി. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ചേര്‍ന്ന ചടങ്ങില്‍ ഐ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ. എന്‍.കെ ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. മനോജ് അസ്സി. സൂപ്രണ്ടന്റ്, പാലക്കാട് പോസ്റ്റ് ഓഫീസ്, ഗംഗമോഹന്‍, മാര്‍ക്കറ്റിംഗ് എക്‌സിക്ക്യൂട്ടീവ,് പാലക്കാട് പോസ്റ്റ് ഓഫീസ്, ശ്രീ പാര്‍ത്ഥസാരഥി പി.ആര്‍.ഒ, പാലക്കാട് പോസ്റ്റ് ഓഫീസ്, ഐ.ആര്‍.ടി.സി രജിസ്ട്രാര്‍ പി.കെ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.