കേരളപ്പിറവി ദിനമായ നവംബർ 1ഭോപ്പാൽ കൂട്ടക്കൊലയുടെ കറുത്ത ഓർമകൾ പേറുന്ന് ഡിസംബർ 2 വരെ ശാസ്ത്രസാഹിത്യ പരിഷത് സ്ഥാപനമായ പരിഷദ് പ്രൊഡക്ഷൻ സെൻറർ ( സമത) സ്വാശ്രയ ക്യാമ്പയ്ൻ സംഘടിപ്പിക്കുകയാണ്.

രണ്ടര ദശകങ്ങൾക്ക് മുൻപ് കുത്തക ഉൽപന്നങ്ങളുടെ ബഹിഷ്കരണത്തിലൂടെ പ്രാദേശിക ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്നതിനും അത് വഴി സ്വാതന്ത്ര്യ സമര കാലം മുതൽ ഇന്ത്യ ഉയർത്തിപ്പിടിച്ച സ്വാശ്രയത്വത്തിൻ്റെയും സാമ്രാജ്യത്വ -കുത്തകവിരുദ്ധ മനോഭാവത്തിൻ്റെയും ശാക്തീകരണത്തിനു മാണ് പി.പി.സി – സമത പരിശ്രമിക്കുന്നത്.

ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സാമ്രാജ്യത്വ കുത്തക വിരുദ്ധ പ്രചാരണ -പ്രക്ഷോഭണ പ്രവർത്തനങ്ങൾക്ക് നാല് ദശകങ്ങളുടെ അനുഭവമുണ്ട്. ഭോപ്പാൽ യൂണിയൻ കാർബൈഡിൽ സംഭവിച്ച വിഷവാതകചോർച്ച ഒരു ദുരന്തമല്ലെന്നും ബഹുരാഷ്ട്ര കുത്തക യുടെ ലാഭക്കൊതി മൂലം നടന്ന കൂട്ടക്കൊലയാണെന്നും ആദ്യം രാജ്യത്തോട് വിളിച്ചു പറഞ്ഞത് നാമാണ്. യൂണിയൻ കാർബൈഡിൻ്റെ എവറഡി ബാറ്ററികളും കീടനാശിനികളും ബഹിഷ്കരിക്കുന്ന – പരിഷത് സംഘടനാ ചരിത്രത്തിലെ ഏറ്റവും വിപുലമായ ബഹിഷ്കരണ ക്യാമ്പ്യൻ സംഘടിപ്പിച്ചു. തുടർന്ന് ബഹുരാഷ്ട്ര ഔഷധകമ്പനികളുടെ അശാസ്ത്രീയ മരുന്നുകളുടെ ഉൽപാദനത്തിനും വിൽപനക്കുമെതിരെ നടത്തിയ ക്യാമ്പ്യൻ വരെ അത് തുടർച്ചയായി വളർന്നു.

ആ തുടർച്ചയുടെ ഭാഗമായാണ് അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്ത് കേരളത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാർഷികോൽപ്പന്നമായ നാളീകേരത്തിൻ്റെയും വെളിച്ചെണ്ണയുടെയും വില തകർച്ചയെ പ്രതിരോധിക്കാൻ വെളിച്ചെണ്ണ കൊണ്ട് സോപ്പുണ്ടാക്കി സ്വന്തമായി ഉപയോഗിക്കുന്നതിനും പ്രചരിപ്പിയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നമ്മൾ ആരംഭിച്ചത്. കേരള മെമ്പാടും നൂറ് കണക്കിന് സോപ്പ് നിർമാണ പരിശീലനങ്ങളും അതിനാവശ്യമായ സോപ്പ് കിറ്റുകളുടെ പ്രചാരണവുമായി അത് മുന്നേറി. നിരവധി ചെറുകിട ഉൽപാദകരും കുടുംബശ്രീ പ്രവർത്തകരും ഇന്ന് ടോയ്ലറ്ററി ഉൽപാദനത്തിലും വിതരണത്തിലും നിലനിൽക്കുന്നതിൽ പരിഷത്തിൻ്റെ ഇടപെടലുണ്ട്. മികവാറും എല്ലാ ഉപഭോക്തൃ – എന്തിന് നിത്യോപയോഗ ഉൽപന്നങ്ങളും – ഉപ്പു വരെ കുത്തകകൾ കയ്യടക്കുമ്പോഴും കേരളത്തിലെ 5000 കോടി രൂപയിലധികം വരുന്ന ടോയ്ലറ്ററി വിപണിയുടെ അഞ്ചിലൊന്ന് നേടുന്നത് നാട്ടിലെ ചെറുകിട തദ്ദേശീയ ഉൽപാദകരാണ്.

ഈ ലെഗസി അവകാശപ്പെടാനുണ്ടെങ്കിലും നമ്മുടെ സംഘടനയുടെ പ്രവർത്തനങ്ങളുടെ ഊന്നൽ ഈ രംഗത്ത് കുറഞ്ഞിട്ടുണ്ട്. വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന നമുക്ക് അതിൽ നിന്നും മാറി നിൽക്കാനാവില്ല. ഈ നിർബന്ധബുദ്ധിയോടെ ക്യാമ്പയ്ൻ കാലത്ത് മുഴുവൻ പരിഷത്ത് അംഗങ്ങളിലേക്കും ഇതിൻ്റെ സന്ദേശങ്ങൾ എത്തിക്കുന്നതിനും അത് വഴി അംഗത്വത്തിൻ്റെ 10% എങ്കിലും സമത ടോയ്ലറ്ററി ഉൽപന്നങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരായി മാതൃക സൃഷ്ടിക്കുന്നതിനും കഴിയണം.

അതിനുള്ള വിപുലമായ ഒരു നവ മാധ്യമ കാമ്പയ്ൻ നവമ്പർ മുതൽ ആരംഭിക്കുകയാണ്. അതിൽ സംഘടനയിലെ മുഴുവൻ പ്രവർത്തകരുടെയും സഹായ സഹകരണങ്ങൾ ആവശ്യമാണ്.

യൂണിറ്റ് സെക്രട്ടറിമാർ മുതൽ കേന്ദ്ര. നിർവാഹക സമിതി അംഗങ്ങൾ വരെ എല്ലാവരുടെയും പിന്തുണയും സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.

പാരിഷത്തികാഭിവാദ്യങ്ങളോടെ

 

 

ടി.കെ.മീരാബായി എൻ. കെ. പ്രകാശൻ എസ്.ഹരീഷ്കുമാർ

ചെയർപേഴ്സൻ. എക്സി.ഡയറക്ടർ. സെക്രട്ടറി

 

 

ക്യാമ്പയ്ൻ സംക്ഷിപ്തം

* പരിഷത്തിന് ഇന്ന് 70000 നടുത്ത് അംഗങ്ങളുണ്ട്. ഏതാണ് അത്രത്തോളം തന്നെ സഹയാത്രികരും.

* മേൽപറഞ്ഞവരിൽ നിന്നും 10% പേരെങ്കിലും സ്ഥിരമായി സമത ടോയ്ലറ്ററി/ സാനിറ്ററി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരാക്കി മാറ്റുകയാണ് ക്യാമ്പയ്ൻ ലക്ഷ്യം.

* മുൻകാലങ്ങളിൽ ഇത്തരത്തിൽ സമത ഉൽപന്നങ്ങൾ മാത്രം ഉപയോഗിച്ചിരുന്ന പരിഷത് പ്രവർത്തകർ ഉണ്ടായിരുന്നു. എന്നാൽ അതവർക്ക് കൃത്യമായി ലഭ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. ജില്ലാ കേന്ദ്രങ്ങളിൽ നിന്നും അകലെ താമസിക്കുന്നവർക്ക് ഭവനിൽ നിന്നും അവയൊന്നും കൃത്യമായി കൊണ്ടുപോകാനാകില്ല’.

* ഒരു മേഖലയിൽ 50-75 പേർ എല്ലാ മാസവും കൃത്യമായി ഉൽപന്നങ്ങൾ വാങ്ങുന്ന സംവിധാനം ഉണ്ടായാൽ അത് പായ്ക്ക് ചെയ്ത് അവരുടെ വീടുകളിൽ എത്തിക്കാൻ കഴിയും. അതിന് ഉപയുക്തമായ App കൾ ( Lilo- Live local) ലഭ്യമാക്കാൻ കഴിയും

* സമത ടോയിലറ്ററി – സാനിറ്ററി ഉൽപന്നങ്ങളുടെ വിശദാംശങ്ങളും ബ്രോഷറും ഇതോടൊപ്പമുണ്ട്.

* ഒരു സാധാരണ കുടുംബത്തിൽ എല്ലാ മാസവും ഏകദേശം 500 രൂപയുടെ ടോയ്ലറ്ററി ഉൽപന്നങ്ങൾ വാങ്ങും എന്നാണ് കണക്ക്.

* വിപണിയിലുള്ള മറ്റേതൊരു കുളി സോപ്പിനേയുംകാൾ മെച്ചപ്പെട്ടതാണ് വെളിച്ചെണ്ണയിലുണ്ടാക്കുന്ന നമ്മുടെ സാൻ്റൽ അടക്കമുള്ളവ. ഡിറ്റർജൻ്റ് അടക്കം മറ്റുള്ളവയും മികച്ചതാണ്.

* അതായത് നമ്മുടെ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിൽ ഒരു തരത്തിലുള്ള ത്യാഗത്തിൻ്റെയും പ്രശ്നമില്ല. പകരം Substitution മാത്രമാണ് ആവശ്യപ്പെടുന്നത്.

* ഓരോരുത്തർക്കും താൽപര്യമുള്ള ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാം. അത് കൃത്യമായി പായ്ക്ക് ചെയ്ത് എത്തിക്കാനാവും

* ഉൽപന്നങ്ങൾക്ക് താഴെ പറയുന്ന ഇൻസൻ്റീവ് പാക്കേജ് ആണ് നിർദ്ദേശിക്കാനുള്ളത്.

A.ഉപഭോക്താവിന് – 10% ഡിസ്കൗണ്ട്

B. മേഖലകൾക്ക് 10% – (അതായത് ഒരു മേഖലയിൽ 75ഉപഭോക്താക്കൾ ഉണ്ടെങ്കിൽ – 3750 രൂപ വീതം ഓരോ മാസവും ലഭിക്കും)

C. ജില്ലക്ക് – 5% – ( 1000 x 50( ജില്ലയിൽ 1000)=500000 +5% = 25000രൂപ.

ഉൽപന്നങ്ങൾ വീടുകളിൽ എത്തിക്കുന്നത് PPC ഏർപ്പെടുത്തുന്ന സംവിധാനമാണ്.

മേഖലകൾ ചെയ്യേണ്ടത്.

1. പരമാവധി പ്രവർത്തകരിലേക്കും ഇതിൻ്റെ സന്ദേശം എത്തിക്കുന്നതിനായി 100-150 പേരുടെ ഒരു സ്ഥിരം വാട്സ് അപ് ഗ്രൂപ്പ് രൂപീകരിക്കാൻ സഹായിക്കുക. ഈ ഗ്രൂപ്പിൽ മേഖലയിൽ നിന്നു ചുമതലപ്പെട്ടവരും Ppc യിൽ നിന്നും ചുമതലപ്പെട്ടവരും admin ആയിരിക്കും

2. ഒക്ടോബർ 25 നകം മേഖലാ കമ്മിറ്റി ചേർന്ന് ഉൽപ്പെടുത്തേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുക.

3. ഗ്രൂപ്പ് ഓരോ മേഖലക്കും ഒരേ മാതൃകയിൽ PPC രൂപീകരിക്കും. അതിലേക്ക് മേഖലകളിൽ admin മാരായി ചുമതല പ്പെടുത്തുന്നവർ അംഗങ്ങളേയും സുഹൃത്തുക്കളേയും കൂട്ടിച്ചേർക്കുക.

4. മേൽ പറഞ്ഞ രീതിയിൽ ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നവരുടെ വീടുകളിൽ പോയി അവരോട് സംസാരിച്ച് ഉറപ്പിക്കാൻ 2- 3 ടീമുകളെ രൂപീകരിക്കുക. ഈ ടീമുകൾ നവം 1 മുതൽ 10 വരെ വീടുകളിൽ പോയി അവരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുകയും അവരുടെ സമ്മതം അവരെ കൊണ്ടുതന്നെ ഗ്രൂപ്പിൽ രേഖപ്പെടുത്തുക.

5. എല്ലാ മാസവും ഇത്രയും പേരെ ബന്ധപ്പെട്ട് ഒരു കുശലാന്വേഷണം. ഇത് മേഖലയുടെ മറ്റ് പ്രവർത്തനങ്ങളും വിജയിക്കുന്നതിന് സഹായിക്കുക

 

 

ജില്ലകൾ ചെയ്യേണ്ടത്

1. ഈ ഒറ്റ അജൻ്റ ചർച്ച ചെയ്യാൻ മാത്രം ഒരു 2 മണിക്കൂർ യോഗം – മുഴുവൻ ജില്ലാ കമ്മറ്റി അംഗങ്ങളും മേഖലാ സെക്രട്ടറി / പ്രസിഡൻ്റ്മാരും പങ്കെടുക്കുമെന്ന് ഉറപ്പാക്കുക. ഇവിടെ വച്ചു വേണം മേഖലാ യോഗങ്ങൾ ആലോചിക്കുവാൻ

2. PPC മുൻ കയ്യെടുത്ത് നടത്തുന്ന ഈ ക്യാമ്പയിന്റെ ഭാഗവും തുടർച്ചയുമായി ജില്ലയിൽ താഴെ പറയുന്ന പരിപാടികൾ കൂടി ആലോചിക്കണം.

A.ഭവൻ കേന്ദ്രം സജീവമാക്കൽ – പ്രതിമാസം ഒരു ലക്ഷം രൂപ വിൽപന – സോപ്പ് കിറ്റുകൾ – പരിശീലനം – മറ്റ് ടോയ്ലറ്ററി, ചൂടാറാപ്പെട്ടി, ബയോബിൻ, ഇനോക്കുലം etc.

B. ഒരു മേഖലയിൽ മാർച്ചിനകം 10 വീതം സോളാർ സ്ഥാപനം ( കുറഞ്ഞത് 30000 രൂപ ജില്ലക്കും മേഖലക്കും ലഭിക്കും.

C . ഒരു മേഖലയിൽ 250 ചൂടാറാപ്പെട്ടിയെങ്കിലും പ്രചരിപ്പിക്കാൻ ക്യാമ്പയൻ – അതിനായി 500 വീടുകളിൽ ഭവന സന്ദർനം

3. എല്ലാ ജില്ലകളിലും ക്യാമ്പയ്ൻ സെൽ – മേഖലാ ചുമതലക്കാരായ ജില്ലാ കമ്മറ്റി അംഗങ്ങളും – മററും പ്രധാന പ്രവർത്തകരും

PPC ചെയ്യേണ്ടത്.

1. ക്യാമ്പയ്ൻ വിജയിപ്പിക്കാൻ ഒരു സെൽ

2. ഓരോ ജില്ലക്കും 2 ചുമതലക്കാർ – ഒരാൾ PPC EC അംഗം + PPC യിൽ നിന്നും ഒരാൾ – ഇവർ ജില്ലാ യോഗത്തിൽ പങ്കെടുക്കുന്നത് കൂടാതെ ജില്ലയിലെ മേഖലാ സെക്രട്ടറിമാർ അടക്കം പരമാവധി പ്രവർത്തകരുടെ വീടുകൾ /ഓഫീസിൽ പോയി നേരിട്ടു കാണണം. പഴയ കാർഡെഴുത്തും ആലോചിക്കാം.

3. ഇവരുടെയും ജില്ലയിലെ PPC ചുമതലക്കാരുടെയും യോഗം ഉടനെ വിളിക്കണം.

4. ഓരോ മേഖലക്കും ഓരോ വാട്സ് അപ് ഗ്രൂപ്പ് രൂപീകരിക്കുക.

5. സ്വാശ്രയ സന്ദേശങ്ങൾ, PP C ഉൽപന്നങ്ങൾ പരിചയപ്പെടുത്തൽ , പോസ്റ്ററുകൾ, റീൽസ്മുതലായി തുടർച്ചയായ മെറ്റീരിയലുകൾ ഗ്രൂപ്പുകളിലെല്ലാം പോസ്റ്റ് ചെയ്തു കൊണ്ടിരിക്കണം.

6. MP , Kk, അണ്ണൻ,RV G, PKR, NKS, TG, K TR, TPK , ഭാരവാഹികൾ എന്നിവരുടെയും ലൂക്കാ സയൻസ് കേരള ടിം , യുവസമിതി പ്രവർത്തകർ എന്നിവരുടെ Bite കൾ , ചെറുകുറിപ്പുകൾ, സന്ദേശങ്ങൾ etc

7. മൊബൈൽ app തയ്യാറാക്കൽ / പരിചയപ്പെടുത്തുന്ന tutorials

8. Home Delivery Network രൂപപ്പെടുത്തൽ

9. മാസത്തിലൊരിക്കൽമേഖലയിൽ ഒരു കേന്ദ്രത്തിൽ എത്തിക്കുന്നതിനുള്ള Logistic planning.

10. ആദ്യ മാസത്തെ

Supply ക്ക് ശേഷം തുടർന്നത് refill pack ആക്കനുള്ള സംവിധാനം

Leave a Reply

Your email address will not be published. Required fields are marked *