സംസ്ഥാന പ്രവർത്തക ക്യാമ്പിന് ആലപ്പുഴയിൽ തുടക്കമായി. ഡോ. രഘുനന്ദൻ ഉദ്ഘാനം ചെയ്തു
വിപുലീകൃത നിർവ്വാഹക സമിതിയുടെ സ്വഭാവത്തിലാണ് ഇത്തവണത്തെ പ്രവർത്തക ക്യാമ്പ് വിഭാവനം ചെയ്തിട്ടുള്ളത്.
ഡോ.ഡി.രഘുനന്ദൻ (എ.ഐ. പി. എസ്.എൻ മുൻ പ്രസിഡണ്ട്) ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
14 ഒക്ടോബർ, 2023
ആലപ്പുഴ നഗരം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രണ്ടു ദിവസത്തെ സംസ്ഥാന പ്രവർത്തക ക്യാമ്പിന് ആലപ്പുഴയിൽ തുടക്കമായി. ഒക്ടോബർ 14, 15 തീയതികളിൽ ആലപ്പുഴ നഗരത്തിലുള്ള കർമ്മസദനിലാണ് ക്യാമ്പ് നടക്കുന്നത്.
മലയാളത്തിന്റെ വിപ്ലവ ഗായിക മേദിനി ചേച്ചിയുടെ , ” മനസു നന്നാവട്ടെ …. ” എന്ന ഗാനാലാപനത്തോടെയാണ്
പ്രവർത്തക ക്യാമ്പിന് തുടക്കമായത്. സ്വാഗതസംഘം ചെയർ പേഴ്സൺ കെ.കെ ജയമ്മ
(ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ) സ്വാഗതം പറഞ്ഞു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി.രമേശ് അധ്യക്ഷനായി.
ശാസ്ത്രാവബോധവും ഇന്ത്യൻ ശാസ്ത്ര വ്യവസ്ഥയുടെ ഭാവിയും എന്ന വിഷയത്തിൽ സംസാരിച്ചുകൊണ്ട് ഡോ.ഡി.രഘുനന്ദൻ (എ.ഐ. പി. എസ്.എൻ മുൻ പ്രസിഡണ്ട്) ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
അഡ്വ. ഷാനിമോൾ ഉസ്മാൻ ആശംസകൾ അറിയിച്ചു. സി.പി.നാരായണൻ , ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ, സംസ്ഥാന ട്രഷറർ ബാബു പി.പി., വൈസ് പ്രസിഡന്റ് ലിസി ടി. , സംസ്ഥാന സെക്രട്ടറിമാരായ എൻ.ശാന്തകുമാരി , പ്രദോഷ് പി. എന്നിവർ ഉദ്ഘാടന സെഷനിൽ സന്നിഹിതരായി. സ്വാഗതസംഘം കൺവീനർ പി.വി. ജോസഫ് നന്ദി രേഖപ്പെടുത്തി.
തുടർന്ന് പ്രവർത്തനാവലോകന റിപ്പോർട്ട് ജനറൽ സെക്രട്ടറി അവതരിപ്പിച്ചു.
വരാൻ പോകുന്ന ജനകീയ ക്യാമ്പയിനിൽ നാം മുന്നോട്ട് വെക്കുന്ന ഉള്ളടക്കം വിശദീകരിക്കുന്ന ക്യാമ്പയിൻ ലഘുലേഖ ചർച്ച ചെയ്ത് അന്തിമരൂപമാക്കുകയെന്നതാണ് ക്യാമ്പിന്റെ മുഖ്യ ഉള്ളടക്കം. ലുല കരട് കെ.ടി. രാധാകൃഷ്ണൻ അവതരിപ്പിക്കും. ഇതോടൊപ്പം കഴിഞ്ഞ നാലുമാസത്തെ പ്രവർത്തന അവലോകനറിപ്പോർട്ട് ചർച്ചയും ഉണ്ടായിരിക്കും. ജനകീയ ക്യാമ്പയിനിൽ മേഖലാ പദയാത്രയ്ക്ക് ഒപ്പം സഞ്ചരിക്കേണ്ട നാടകം ക്യാമ്പിൽ അവതരിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ജനകീയ ക്യാമ്പയിന്റെ സംഘാടനകാര്യങ്ങളും തീരുമാനമാക്കും. എം. ദിവാകരൻ കാമ്പയിൻ അവതരണം നടത്തും. നവംബർ ലക്കം കുട്ടികളുണ്ടാക്കിയ യുറീക്ക ക്യാമ്പിൽ പ്രകാശനം ചെയ്യും.
രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പിലെ തുടർന്നുള്ള സെഷനുകളിൽ
ഡോ.എം.എസ് സ്വാമിനാഥൻ അനുസ്മരണം, ക്ലാസ് – ഇന്ത്യയിൽ വളർന്നുവരുന്ന സാമ്പത്തിക അസമത്വം (ഡോ. കെ പി കണ്ണൻ) എന്നിവയുമുണ്ടാകും.