വരുന്നൂ …. കുട്ടികളുണ്ടാക്കിയ യുറീക്ക ….. ആലപ്പുഴയിൽ പ്രകാശനം ചെയ്തു

0

കുതറിച്ചാടുന്ന കുട്ടിത്തം പുതിയ കാഴ്ചകളും കണ്ട ത്തലുകളുമായി, ഇതാ വീണ്ടും വരികയായി.
വരികളിലൂടെ… വർണങ്ങളിലൂടെ… വരകളിലൂടെ… രചനകളിലൂടെ ….
കുട്ടികളുടെ യുറീക്കയിൽ.

14 ഒക്ടോബർ 2023
ആലപ്പുഴ

കുട്ടികൾ എഴുതി, കുട്ടികൾ വരച്ച്, കുട്ടികൾ തന്നെ എഡിറ്റ് ചെയ്തുണ്ടാക്കുന്ന കുട്ടികളുണ്ടാക്കുന്ന യുറീക്ക പ്രകാശനം ചെയ്തു.

ആലപ്പുഴയിൽ നടക്കുന്ന രണ്ടു ദിവസത്തെ സംസ്ഥാന പ്രവർത്തക ക്യാമ്പിലാണ് പ്രകാശനം നടത്തിയത്. യുറീക്ക എഡിറ്റർ മീര ടീച്ചർ കുട്ടികളുണ്ടാക്കുന്ന യുറീക്കയെ പരിചയപ്പെടുത്തി.

കേരളത്തിലെ മുഴുവൻ കുട്ടികൾക്കുമുള്ള ശിശുദിന സമ്മാനമായി യുറീക്ക ബാലശാസ്ത്ര മാസികയുടെ നവംബർ ലക്കമാണ് കുട്ടികളുടെ സ്വന്തം യുറീക്കയായി പ്രസിദ്ധപ്പെടുത്തുന്നത്. 40 കുഞ്ഞെഴുത്തുകാരും 100 കുട്ടിവരക്കാരും ഉൾപ്പെട്ട വലിയ കൂട്ടായ്മയിൽ നിന്നാണ് ഈ ലക്കം യുറീക്കയുടെ വരവ്.

വിവിധ ജില്ലകളിൽ നിന്നുള്ള
15 കുട്ടികൾ അംഗങ്ങളായുള്ള പത്രാധിപസമിതിയാണ് ഈ യുറീക്ക ഒരുക്കിയിട്ടുള്ളത്.
മുൻകൂട്ടി അയച്ചുതന്ന മൂന്ന്
രചനകളെ അടിസ്ഥാനമാക്കി, കുട്ടികൾക്ക് രണ്ട് ഘട്ടങ്ങളായി സഹവാസ ക്യാമ്പുകൾ നടത്തി. ഇതിൽ നിന്ന് കണ്ടെത്തിയ 15 അംഗ പത്രാധിപസമിതി പലതവണ ഓഫ് ലൈനായും ഓൺലൈനായും കൂടിയിരു ന്നാണ് ഈ കുട്ടികളുണ്ടാ ക്കിയ യുറീക്ക രൂപപ്പെടുത്തിയത്.

പ്രീ പ്രൈമറിക്കാരും ഒന്നാം ക്ലാസുകാരും ബേസ് ലൈൻ വരകളിലൂടെ ഈ യുറീക്കയുടെ ഭാഗമായി. തലക്കെട്ടുകൾ അധികവും പത്രാധിപസമിതി യംഗങ്ങൾ തന്നെ എഴുതിയ താണ്. അവരെല്ലാവരും എല്ലാ കാര്യങ്ങളിലും ശ്രദ്ധപതിപ്പിച്ചു.

നാലു തവണ ഒത്തുകൂടൽ നടത്തിയാണ് അവർ യുറീക്ക തയാറാക്കിയത്. പ്രിൻറ് രൂപത്തിലും എൽ.സി.ഡി മോണിറ്റർ വഴി പ്രദർശിപ്പിച്ചുമാണ് കുട്ടികൾ പ്രൂഫ് വായനയും എഡിറ്റിങ്ങും ലേ ഔട്ടും നടത്തിയത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ദേവന ദീപുവാണ് കവർ ചിത്രം വരച്ചിട്ടുള്ളത്.

യുറീക്കയെ അണിയിച്ചൊരു ക്കുവാനെത്തിയ പ്രതിഭക ളിൽ എറണാകുളം ജില്ലയി ലെ റോഷ്നി പദ്ധതി’യിൽ ഉൾപ്പെട്ട അതിഥിത്തൊഴിലാ ളികളുടെ മക്കളും ഗോത വർഗ പ്രദേശങ്ങളിലെ കുട്ടികളും ഭിന്നശേഷിക്കാ രായ കുഞ്ഞുങ്ങളും മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികളുമെല്ലാം ഉൾപ്പെടുന്നു എന്നത് ഏറെ സന്തോഷം നല്കുന്നതാണ്.

പതിനാലാമത്തെ വർഷമാണ് പരിഷത്ത് കുട്ടികൾ തന്നെ തയാറാക്കുന്ന യുറീക്ക പ്രസിദ്ധീകരിക്കുന്നത്. ഇത്തരത്തിൽ പ്രസിദ്ധപ്പെടുത്തുന്ന മലയാളത്തിലെ ഏക ബാലമാസികയാണ് കുട്ടികളുണ്ടാക്കുന്ന യുറീക്ക .

Leave a Reply

Your email address will not be published. Required fields are marked *