ശാസ്ത്ര കലാജാഥ – 2024- 25 , ശാസ്ത്ര പുസ്തക പ്രചാരണം
പ്രിയമുള്ളവരെ ,
2024-25 വർഷത്തെ ശാസ്ത്രകലാജാഥയുടെ പ്രൊഡക്ഷൻ ക്യാമ്പ് പാലക്കാട് ഐ ആർ ടി സി യിൽ നടന്നുകൊണ്ടിരിക്കയാണ്. നാലര പതിറ്റാണ്ടുകാലമായി മുടക്കമില്ലാതെ നടക്കുന്ന ബഹുജന സമ്പർക്ക പരിപാടിയാണ് കലാജാഥകൾ. ഈ വർഷം സംസ്ഥാന തലത്തിൽ മൂന്ന് ജാഥകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2️⃣0️⃣2️⃣5️⃣ജനുവരി 2️⃣0️⃣ ന് ആരംഭിച്ച് ഇരുനൂറോളം കേന്ദ്രങ്ങളിൽ അവതരണങ്ങൾ നടത്തി ഫെബ്രുവരി ആദ്യവാരത്തിൽ സമാപിക്കുന്ന വിധത്തിലാണ് ജാഥാ പരിപാടി.
സ്‌കൂൾ ഓഫ് ഡ്രാമയിലെ PG വിദ്യാർത്ഥി അരവിന്ദാണ് സ്ക്രിപ്റ്റ് രചനക്ക് നേതൃത്വം നൽകിയതും സംവിധാനം ചെയ്യുന്നതും.
ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പ്രചരിപ്പിച്ചാണ് സംസ്ഥാന തലം മുതൽ പ്രാദേശിക സംഘാടനചെലവുകൾ വരെ കണ്ടെത്തുന്നത്. 1980 ൽ ആരംഭിച്ച് മുടക്കമില്ലാതെ നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രകലാജാഥകളുടെ ചരിത്രം വിവിധ വർഷങ്ങളിൽ കലാജാഥയിൽ അംഗമായിരുന്ന എൻ വേണുഗോപാലൻ (വൈക്കം വേണു) എഴുതി തയ്യാറാക്കിയത് ജാഥയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നുണ്ട്.
പുസ്തക പ്രചാരണത്തിൽ സഹായിച്ചും പുസ്തകങ്ങൾ വാങ്ങിയും ശാസ്ത്രകലാജാഥയും പുസ്തക പ്രചാരണവും വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പുസ്തക പ്രചരണത്തിൻ്റെ ഉദ്ഘാടനം 2️⃣0️⃣2️⃣5️⃣ ജനുവരി 2️⃣ ന് എല്ലാ യൂണിറ്റിലും നടക്കുകയാണ്. അന്നേ ദിവസം എല്ലാ യൂണിറ്റിലും പുസ്തക പ്രചാരണ സ്ക്വാഡുകൾ നടത്തി ഉദ്ഘാടന പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
❤️സ്നേഹാഭിവാദനങ്ങളോടെ❤️
പി.വി. ദിവാകരൻ
ജനറൽ സെക്രട്ടറി