സൂക്ഷ്മജീവികളുടെ ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നു. ചുരുങ്ങിയ ചെലവില്‍
ഈ പരസ്യം കണ്ട് ആരും ഞെട്ടണ്ട. യാഥാര്‍ഥ്യമാണ്. നമ്മുടെ കുട്ടികളെ സൂക്ഷ്മജീവികളായ വൈറസുകളെയും, ഫംഗസുകളുടെയും, ബാക്ടീരിയകളെയും ലോകത്തിലേക്ക് കൊണ്ടുപോവുകയാണ് ‘സൂക്ഷ്മജീവികളുടെ ലോകം എന്ന സിഡി ചെയ്യുന്നത്. യുവസമിതി കൂട്ടുകാര്‍ കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച 22 മിനിറ്റ് നീണ്ടുനില്‍കുന്ന ഡോക്യുമെന്ററിയാണ് സൂക്ഷ്മജീവികളുടെ ലോകം. രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന ക്ലാസ്സുകളിലൂടെ നമുക്ക് നല്‍കാന്‍ കഴിയുന്ന വിവരങ്ങള്‍ കേവലം 22 മിനിറ്റുകൊണ്ട് അനുഭവിച്ച് അറിയിക്കുകയാണ് ഈ ഹൃസ്വചിത്രം. ഏറ്റവും ചുരുങ്ങിയത് ഹൈസ്കൂള്‍ ക്ലാസ്സിലെ കുട്ടികളെങ്കിലും ഇത് നിര്‍ബന്ധമായും കണ്ടിരിക്കണം. കേവലം 50 രൂപക്ക് നൂറുകണക്കിന് കുട്ടികളെ സൂക്ഷ്മജീവികളുണ്ടാക്കുന്ന ഗുണദോഷങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ഈ ലഘുചിത്രത്തിന് കഴിയും. കുട്ടികളെ മാത്രമല്ലട്ടോ… മുതിര്‍ന്നവരെയും ഇത് കാണിക്കണം.