ഇള യുവസമിതി ക്യാമ്പ്

വെഞ്ഞാറമൂട് : യുവസമിതി ക്യാമ്പ് ‘ഇള’ ഒക്ടോബര്‍ 2 ഞായറാഴ്ച വെഞ്ഞാറമൂട് യു.പി.എസിൽ വച്ചു നടന്നു .10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 5.30ന് സമാപിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് രമേഷ് ‘ഭൂമി ഇന്നേയ്ക്ക് ശേഷം’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. തുടർന്ന് ക്യാമ്പിൽ പങ്കെടുത്ത ചങ്ങാതിമാരെ പരിചയപ്പെടുകയും ചെയ്തു. എന്താണ് യുവസമിതി എന്നതിനെക്കുറിച്ച് റിയാസ് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം മഞ്ഞാന, 2+2 = 5 എന്നീ ഷോര്‍ട്ട്ഫിലിമുകള്‍ പ്രദര്‍ശിപ്പിച്ച് ചര്‍ച്ച ചെയ്തു.

You may have missed