ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ ബഹുജനപ്രക്ഷോഭങ്ങളാണ്:ഡോ. കെ എൻ ഗണേഷ്

1

swathanthryam thanne jeevitham

ഇന്ത്യൻ ജനാധിപത്യത്തിന്റേയും ദേശീയതയുടേയും അടിത്തറ രാജ്യത്ത് ഉയർന്നു വന്ന ബ്രിട്ടീഷ് വിരുദ്ധവും കൊളോണിയൽ വിരുദ്ധവുമായ ബഹുജനപ്രസ്ഥാനങ്ങളാണ് എന്ന് ഡോ. കെ എൻ ഗണേഷ് അഭിപ്രായപ്പെട്ടു.സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേവലമായ ഒരു അധികാരക്കൈമാറ്റമോ ഒരു മതരാഷ്ട്ര ത്തിന്റെ രൂപവത്ക്കരണമോ ആയിരുന്നു നടന്നതെങ്കിൽ ഇന്ത്യയ്ക്ക് ജനാധിപത്യരാജ്യമായി തുടരാൻ കഴിയുമാ യിന്നില്ല.മതബോധമോ ഏതെങ്കിലും രാഷ്ട്രീകകക്ഷിതനിച്ചോ അല്ലെങ്കിൽ ചിലർ കരുതുംപോലെ ഇന്ത്യ എന്ന കൽപ്പിതസമുദായമോ അല്ല ഇന്ത്യൻ ദേശീയതയെ രൂപപ്പെടുത്തിയത്.ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ദരിദ്ര ബഹുജനങ്ങളില്ലാതെ ഇന്ത്യ എന്ന പൊതുവികാരം രൂപപ്പെടുമായിരന്നില്ല.അപ്പോൾ സാന്താൾ കലാപത്തിൽ നിന്നോ അതിനും മുമ്പേയുള്ള പ്രാദേശിക കലാപങ്ങളിൽ നിന്നോ തുടങ്ങിയതും കേരളത്തിലടക്കം നടന്ന വിവിധ പ്രക്ഷോഭങ്ങളിലൂടെയും കാർഷികസമരങ്ങളിലൂടെയും വളർന്നാണ് ഇന്ത്യൻ ദേശീയത രൂപപ്പെട്ടു വന്നത്.എന്നാൽ ഇന്ത്യയിൽ വിവിധ പ്രദേശങ്ങളിലെ ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചിലഘടകങ്ങളു ണ്ടായിരുന്നു.തീർത്ഥാടനകേന്ദ്രങ്ങൾ,ക്ഷേത്രങ്ങൾ,കലാരൂപങ്ങൾ,ഭാഷകൾക്കുള്ളിലെ വികാസങ്ങൾ,പുരാണേ തിഹാസങ്ങളുടെ സാർവ്വത്രികത എന്നിവയൊക്കെ ബഹുജനമുന്നേറ്റങ്ങൾക്കൊപ്പം ഇന്ത്യയെ രൂപപ്പെടുത്താൻ സഹായിച്ച ഘടകങ്ങളാണ്.അതുകൊണ്ടാണ് ഇന്ത്യ ജനാധിപത്യരാജ്യമായിത്തുടരുന്നതും ശാസ്ത്രബോധവും മതനിരപേക്ഷതയുമൊക്കെത്തുടരുന്നതും.അതുകൊണ്ട് വർത്തമാനകാലത്ത് ഇവയൊക്കെ സംരക്ഷിക്കപ്പെട ണമെങ്കിൽ ദേശീയത ഉരുവംകൊള്ളാൻ കാരണമായ പ്രക്ഷോഭങ്ങളിൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ യാഥാർത്ഥ്യമാകണം.അവയിൽ ഭൂപരിഷ്ക്കരണം,ഭൂമിയുടെ ഉടമസ്ഥത,ജാതിിരുദ്ധത തുടങ്ങിയവയെല്ലാം ഉൾപ്പെ ടുന്നു.ഈ ആവശ്യങ്ങൾ സാധിക്കുകയും ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് അർക്കത് അനുഭവവേ ദ്യമാകുകയും വേണം.അങ്ങനെ മാത്രമേ ഇന്ത്യൻ ദേശീയതനിലനിൽക്കുകയുള്ളു എന്നും ഡോ.കെ എൻ ഗണേഷ് ചൂണ്ടിക്കാട്ടി.

ശാസ്ത്രസാഹിത്യപരിഷത്ത് വൈസ് പ്രസിഡന്റ് ഡോ.വി കെ ബ്രിജേഷ് അദ്ധ്യക്ഷനായിരുന്നു.ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ലിസി നന്ദിയും പറഞ്ഞു. പ്രഭാഷണപരമ്പര യുടെ രണ്ടാം ദിവസമായ ആഗസ്റ്റ് പത്തിന് പ്രൊ.ടി പി കുഞ്ഞിക്കണ്ണൻ നെഹ്റുവിയൻ ഇന്ത്യ ഒരു പുനർവായ ന എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

9/922

1 thought on “ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ ബഹുജനപ്രക്ഷോഭങ്ങളാണ്:ഡോ. കെ എൻ ഗണേഷ്

  1. സംക്ഷിപ്ത റിപ്പോർട്ട് എനിക്ക് ഇഷ്ടമായി
    തുടരാൻ അപേക്ഷ

Leave a Reply

Your email address will not be published. Required fields are marked *