ജനകീയ കൺവൻഷനോടെ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ ശില്പശാലക്ക് സമാപനമായി

0

സംസ്ഥാന വിദ്യാഭ്യാസ ശില്പശാല

നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ദ്വിദിന സംസ്ഥാന വിദ്യാഭ്യാസ ശില്പശാല ജനകീയ കൺവൻഷനോടെ സമാപിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിലെ പല നിർദ്ദേശങ്ങളും രാജ്യത്ത് നിലനിൽക്കുന്ന പൊതു വിദ്യാഭ്യാസ സംവിധാനത്തിന് ഭീഷണി ഉയർത്തുനവയാണെന്ന് ശില്പശാല വിലയിരുത്തി. വാണിജ്യവത്കരണത്തിനും കോർപ്പറേറ്റ് താല്പര്യക്കൾക്കും വർഗീയ ധ്രുവീകരണത്തിനും ഉന്നൽ നൽകുന്ന ദേശീയ വിദ്യാഭ്യാസ നയം നടപ്പിൽ വരുത്താൻ ചില സംസ്ഥാനങ്ങൾ ധൃതികാട്ടുന്നുവെന്നും. പൊതു വിദ്യാലയങ്ങളെ തകർത്തുകൊണ്ട് അൺ എയിഡഡ് വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ തള്ളിവിടാനുമുളള നീക്കങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നു. അൺ എയിഡഡ് വിദ്യാർത്ഥികളുടെ ഫീസ് സംസ്ഥാന സർക്കാർ അടയ്ക്കണമെന്നുളള കേന്ദ്രനിർദേശം അതിന് ഉദാഹരണമാണ്. ഇത്തരം നിർദ്ദേശങ്ങൾ നടപ്പിലാക്കാത്ത കേരള സർക്കാറിനെ ദേശീയ ബാലാവകാശ കമ്മീഷൻ കുറ്റപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ കേരളത്തിൽ മികവുളള പൊതുവിദ്യാഭ്യാസ സംവിധാനം നടപ്പിലാക്കപെട്ടിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംമ്പ്രദായത്തിൽ പഠിക്കുന്ന കുട്ടികളെ അൺ എയിഡഡ് മേഖലയിലേക്ക് വിട്ടു കൊടുക്കുന്നത് ആത്മഹത്യാപരമാണെന്നും ശില്പശാല വിലയിരുത്തി.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 120 വിദ്യാഭ്യാസ പ്രവർത്തകർ ശില്പശാലയുടെ ഭാഗമായി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അടുത്ത ഒരു വർഷക്കാലയളവിൽ വിദ്യാഭ്യാസ മേഖയിൽ പരിഷത്ത് സംഘടിപ്പിക്കേണ്ട സുസ്ഥിര വികസന കർമ പരിപാടികൾക്ക് രൂപം നൽകി. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള രക്ഷാകർതൃ ശാക്തീകര പരിപാടികളിലൂടെ കോവിഡ് പ്രതിസന്ധിക്കിടയിൽ സംഭവിച്ച പഠന വിടവ് പരിഹരിക്കാനും കുട്ടികളിലെ സ്വഭാവ വ്യതിയാനങ്ങൾക്ക് മാറ്റമുണ്ടാക്കാനും രക്ഷിതാക്കളെ പ്രാപ്തരാക്കും.രണ്ടുദിവസത്തെ ശില്പശാലയുടെ സമാപനം കുറിച്ച് നടന്ന ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ എ ഐ പി എസ് എൻ അധ്യക്ഷൻ ഡോ : സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ടി രാധാകൃഷ്ണൻ അധ്യക്ഷനായി. ഡോ : ടി പി കലാധരൻ , ടി പി ദാമോദരൻ, യു കെ ഷജിൽ എന്നിവർ സംസാരിച്ചു. എൻ ആലി സ്വഗതവും പി എം ഗീത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *