Beat plastic pollution മൊഡ്യൂള്‍ നിര്‍മാണം
തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ വിഷയസമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ പരിസര കേന്ദ്രത്തിൽ 2023 ജൂണ്‍ 24 ശനിയാഴ്ച beat plastic pollutionഎന്ന വിഷയം മുൻനിർത്തി മൊഡ്യൂള്‍ നിർമ്മാണം നടന്നു. മുൻ ജില്ലാ പ്രസിഡൻറ് ഡോ.കെ.വിദ്യാസാഗർ വിഷയം അവതരിപ്പിച്ചു . പ്രൊഫ.കെ ആർ ജനാർദ്ദനൻ പ്ലാസ്റ്റിക്കിന്റെ ശാസ്ത്രത്തെക്കുറിച്ചും, വി. മനോജ് കുമാർ മാലിന്യ സംസ്കരണ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംസാരിച്ചു .
ജില്ലാ പ്രസിഡണ്ട് സി. വിമല ടീച്ചർ ആമുഖാവതരണം നടത്തിയ യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ചെയർപേഴ്സൺ സി കെ ബേബി ടീച്ചർ അധ്യക്ഷത വഹിക്കുകയും കെ കെ ഹരീഷ് കുമാർ ,ശ്രീജ ടീച്ചർ എന്നിവർ സ്വാഗതവും നന്ദിയും പറയുകയും ചെയ്തു . തുടർന്ന്LP, UP, HS/ HSS എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി മൊഡ്യൂൾ നിർമ്മാണം ആരംഭിച്ചു . എല്ലാ ഗ്രൂപ്പുകളും അവരവർ ഉണ്ടാക്കിയ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു . ശില്പശാലയിൽ ആകെ 23 പേർ പങ്കെടുത്തതിൽ 15 പേർ അധ്യാപകരായിരുന്നു,. കൂടാതെ വിജ്ഞാനോത്സവം ചെയർമാൻ എം വി മധു , ബാലവേദി കൺവീനർ വിനീത് , കമ്മിറ്റി അംഗം സോമൻ കാര്യാട്ട് എന്നിവരും പങ്കെടുത്തു .
തുടർ പ്രവർത്തനങ്ങൾ:
1) Beat plastic Thrissur എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം
2) ഓരോ വിഭാഗവും അവതരിപ്പിച്ച പ്രവർത്തനങ്ങൾ പുതുക്കി എഴുതുകയും പുതിയതായി പ്രവർത്തനങ്ങൾ എഴുതി ചേർക്കുകയും വേണം .
3) Module ന്റെഅന്തിമ രൂപം തീരുമാനിക്കുന്നതിന് പരിസര കേന്ദ്രത്തിൽ വീണ്ടും ഒത്തുചേരാൻ തീരുമാനിച്ചു.