തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ വിഷയസമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ പരിസര കേന്ദ്രത്തിൽ 2023 ജൂണ്‍ 24 ശനിയാഴ്ച beat plastic pollutionഎന്ന വിഷയം മുൻനിർത്തി മൊഡ്യൂള്‍ നിർമ്മാണം നടന്നു. മുൻ ജില്ലാ പ്രസിഡൻറ് ഡോ.കെ.വിദ്യാസാഗർ വിഷയം അവതരിപ്പിച്ചു . പ്രൊഫ.കെ ആർ ജനാർദ്ദനൻ പ്ലാസ്റ്റിക്കിന്റെ ശാസ്ത്രത്തെക്കുറിച്ചും, വി. മനോജ് കുമാർ മാലിന്യ സംസ്കരണ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംസാരിച്ചു .
ജില്ലാ പ്രസിഡണ്ട് സി. വിമല ടീച്ചർ ആമുഖാവതരണം നടത്തിയ യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ചെയർപേഴ്സൺ സി കെ ബേബി ടീച്ചർ അധ്യക്ഷത വഹിക്കുകയും കെ കെ ഹരീഷ് കുമാർ ,ശ്രീജ ടീച്ചർ എന്നിവർ സ്വാഗതവും നന്ദിയും പറയുകയും ചെയ്തു . തുടർന്ന്LP, UP, HS/ HSS എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി മൊഡ്യൂൾ നിർമ്മാണം ആരംഭിച്ചു . എല്ലാ ഗ്രൂപ്പുകളും അവരവർ ഉണ്ടാക്കിയ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു . ശില്പശാലയിൽ ആകെ 23 പേർ പങ്കെടുത്തതിൽ 15 പേർ അധ്യാപകരായിരുന്നു,. കൂടാതെ വിജ്ഞാനോത്സവം ചെയർമാൻ എം വി മധു , ബാലവേദി കൺവീനർ വിനീത് , കമ്മിറ്റി അംഗം സോമൻ കാര്യാട്ട് എന്നിവരും പങ്കെടുത്തു .
തുടർ പ്രവർത്തനങ്ങൾ:
1) Beat plastic Thrissur എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം
2) ഓരോ വിഭാഗവും അവതരിപ്പിച്ച പ്രവർത്തനങ്ങൾ പുതുക്കി എഴുതുകയും പുതിയതായി പ്രവർത്തനങ്ങൾ എഴുതി ചേർക്കുകയും വേണം .
3) Module ന്റെഅന്തിമ രൂപം തീരുമാനിക്കുന്നതിന് പരിസര കേന്ദ്രത്തിൽ വീണ്ടും ഒത്തുചേരാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed