ക്ലസ്റ്റര്‍ യോഗങ്ങള്‍ പൂര്‍ത്തിയായി…. ഇനി പ്രവര്‍ത്തനങ്ങളിലേക്ക്…

0

വജ്രജൂബിലി സമ്മേളന റിപ്പോര്‍ട്ടിങ്ങിനും ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായുള്ള ക്ലസ്റ്റര്‍ യോഗങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: വജ്രജൂബിലി സമ്മേളന റിപ്പോര്‍ട്ടിങ്ങിനും ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ക്ലസ്റ്റര്‍ യോഗങ്ങള്‍ പൂര്‍ത്തിയായി. ആറ്റിങ്ങല്‍, നെടുമങ്ങാട്, നേമം എന്നീ മേഖലകളുടെ ആതിഥേയത്തില്‍ നടന്ന വന്‍മേഖലാ യോഗങ്ങളില്‍ പ്രവര്‍ത്തകരുടെ മികച്ച പങ്കാളിത്തം ശ്രദ്ധേയമായി. അംഗത്വം, ഗൃഹസന്ദര്‍ശനം, മാസിക തുടങ്ങിയ ആസന്നഭാവി പ്രവര്‍ത്തനങ്ങളും പരിഷദ് ഭവന്‍ പുനരുദ്ധാരണവും യോഗങ്ങളില്‍ സജീവ ചര്‍ച്ചയായി.
നേമം ക്ലസ്റ്റര്‍ യോഗത്തില്‍ ജി. ഷിംജി അധ്യക്ഷത വഹിച്ചു. വജ്രജൂബിലി സമ്മേളനം റിപ്പോര്‍ട്ടിങ് എസ്.എല്‍. സുനില്‍കുമാറും കേന്ദ്രനിര്‍വാഹകസമിതി തീരുമാനങ്ങള്‍ അഡ്വ. വി.കെ. നന്ദനനും റിപ്പോര്‍ട്ട് ചെയ്തു. പരിഷദ ഭവന്‍ പുനരുദ്ധാരണത്തെക്കുറിച്ച് ജില്ലാപ്രസിഡന്റ് കെ.ജി. ഹരികൃഷ്ണനും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജോ. സെക്രട്ടറി പി. പ്രദീപും സംസാരിച്ചു. നിര്‍വാഹകസമിതി അംഗം എസ്. ജയകുമാര്‍, ജില്ലാസെക്രട്ടറി എസ്. രാജിത്ത്, നേമം മേഖലാ സെക്രട്ടറി കെ.ജി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *