തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന നിർവാഹകസമിതി അംഗവും തൃശ്ശൂർ ജില്ലാ മുൻ പ്രസിഡണ്ടും മെഡിക്കൽ കോളേജ് അനസ്തേഷ്യോളജി വിഭാഗം അധ്യാപകനുമായ ഡോ.കെ.ജി.രാധാകൃഷ്ണന്റെ മുന്‍കൈയിലായിരുന്നു പ്രവര്‍ത്തനം.
27 ആഗസ്റ്റ് 2023
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയിലെ നോൺ മെഡിക്കൽ ലിറ്റററി കോർണറിലേക്ക് സംഭാവനയായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന നിർവാഹകസമിതി അംഗവും തൃശ്ശൂർ ജില്ലാ മുൻ പ്രസിഡണ്ടും മെഡിക്കൽ കോളേജ് അനസ്തേഷ്യോളജി വിഭാഗം അധ്യാപകനുമായ ഡോ.കെ.ജി.രാധാകൃഷ്ണൻ ഒരു ലക്ഷം രൂപയോളം വിലവരുന്ന പുസ്തകങ്ങൾ നൽകി.
നിലവിൽ ലഭ്യമായ മുഴുവൻ പരിഷത്ത് പുസ്തകങ്ങളും ഇതര പ്രസാധകരുടേത് ഉൾപ്പെടെയുള്ള പുസ്തകങ്ങളുമാണ് നൽകിയത്. സ്വന്തം പണത്തിന് പുറമെ മെഡിക്കൽ കോളേജിലെ തന്റെ സഹപ്രവർത്തകരിൽ നിന്നും പരിഷത്ത് സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച പണം കൂടി ചേർത്താണ് ഡോ.രാധാകൃഷ്ണൻ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ വാങ്ങിയത്.
ലൈബ്രേറിയൻ പി.ജെ. വെൽസ് പുസ്തകം സ്വീകരിച്ചു. പരിഷത്ത് മെഡിക്കൽ കോളേജ് യൂണിറ്റ് പ്രസിഡണ്ട് ഡോ.കെ.എ.ഹസീന, സെക്രട്ടറി ഡോ.എ.സരിൻ , ജോയിന്റ് സെക്രട്ടറി കവിത പി വേണുഗോപാൽ , മേഖലാപ്രസിഡണ്ട് എം.എൻ. ലീലാമ്മ, സെക്രട്ടറി ഐ.കെ. മണി, ജില്ലാകമ്മിറ്റി അംഗം പി.വി.സൈമി, ടി.സത്യനാരായണൻ എന്നിവർ സംബന്ധിച്ചു.