കുളനട മേഖല പ്രവർത്തക കൺവെൻഷൻ

0

വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ പുതിയ തലമുറ ആശങ്കയോട് ആണ് കാണുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾ

കുളനട മേഖല പ്രവർത്തക കൺവെൻഷൻ,രണ്ട് യൂണിറ്റുകളിൽ നിന്നുമായി 19 പേർ പങ്കെടുത്തു

25/08/2023

പത്തനംതിട്ട :കുളനട മേഖല പ്രവർത്തക കൺവെൻഷൻ ഗവ. ജി വി എൽ പി സ്കൂളിൽ 12/08/2023 ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2 മണി മുതൽ നടന്നു.
മേഖല പ്രസിഡന്റ് സുഷമ രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ എ ആർ സുജ സ്വാഗതം പറഞ്ഞു. കൺവെൻഷനിൽ രണ്ട് യൂണിറ്റുകളിൽ നിന്നുമായി 19 പേർ പങ്കെടുത്തു.പുതിയതായി പരിഷത്തിലേക്ക് കടന്നുവന്ന അംഗങ്ങളെ പ്രത്യേകം സ്വാഗതം ചെയ്തു.മേഖലയിൽ ഇതുവരെ നടന്ന പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും മേഖലാ സെക്രട്ടറി പി എസ് ജീമോൻ വിശദീകരിച്ചു.തുടർന്ന് ഭാവി പ്രവർത്തനങ്ങൾ എന്തെല്ലാമായിരിക്കണം എന്ന് സംസ്ഥാന പ്രവർത്തകസമിതി ഡോക്ടർ ടി പി കലാധരൻ അവതരിപ്പിച്ചു.യൂണിറ്റുകൾ തനത് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്യണമെന്ന് അവതരണത്തിൽ ഡോ. ടി പി കലാധരൻ സൂചിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ എല്ലാവരും സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പങ്കെടുത്തു.വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ പുതിയ തലമുറ ആശങ്കയോട് ആണ് കാണുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾ ഓർമിപ്പിച്ചു.
സയൻസ് സെൻറർ പ്രവർത്തനം പി ആർ ശ്രീകുമാർ വിശദീകരിച്ചു.സെൻറർ ഇൻറെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട് എന്ന്  ഓർമിപ്പിച്ചു.
തുടർന്ന് 1993 നവംബറിൽ നടന്ന പയ്യന്നൂർ കന്യാകുമാരി സ്വാശ്രയ പദയാത്രയിൽ പങ്കെടുത്ത പരിഷത്തിന്റെ മുതിർന്ന പ്രവർത്തകനും രണ്ടാം വാർഡ് മെമ്പറുമായ കെ സുരേഷ് കുമാറിനെ പരിഷത്തിന്റെ മുതിർന്ന പ്രവർത്തകൻ പി എസ് ജയചന്ദ്രൻ പുസ്തകം നൽകി ആദരിച്ചു.മറുപടി പ്രസംഗത്തിൽ പരിഷത്തിൽ വലിയവനും ചെറിയവനും ഇല്ല എന്ന പരിഷത്തിന്റെ സമീപനം കലാജാഥയിലൂടെ മനസ്സിലായി എന്ന് സുരേഷ് കുമാർ ഓർമിപ്പിച്ചു.അതുപോലെ ഒരുപാട് അറിവ് നൽകിയ ഒരു പദയാത്രയായിരുന്നു അത് എന്ന് സുരേഷ് കുമാർ കൂട്ടിച്ചേർന്നു.
യൂണിറ്റ് തിരിഞ്ഞ് അംഗങ്ങൾ തനത് പ്രവർത്തനങ്ങൾക്ക് രൂപം നൽകി.അത് പൊതുവായി അവതരിപ്പിച്ചു.മേഖലാ വൈസ് പ്രസിഡൻറ് സണ്ണി വർഗീസ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *