തൃശ്ശൂർ ജില്ല ‘ജലം ബാലോത്സവം’ ബാലവേദി പ്രവർത്തക ക്യാമ്പ് കൊടകരയിൽ നടന്നു

0

thrissur district jalam balolsavam

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ജലം ബാലോത്സവത്തിന് തുടർച്ചയായി തൃശ്ശൂർ ജില്ലയിലെ ബാലവേദി പ്രവർത്തകർക്കുള്ള പ്രവർത്തന ക്യാമ്പ് ആഗസ്റ്റ്  28 ഞായർ രാവിലെ 9.30 മുതൽ 5.30 വരെ കൊടകര മേഖലയിലെ നന്തിപുലം SNDP ഹാളിൽ വച്ച് സംഘടിപ്പിച്ചു . ജില്ലാ സെക്രട്ടറി  ജൂന പി.എസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട്  ജിനേഷ് പി.ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ടി.ജി. അശോകൻ ആശംസയും , മേഖല സെക്രട്ടറി AT ജോസ് നന്ദിയും പറഞ്ഞു.

പരിഷത്ത് പ്രവർത്തകർക്ക് പുറമേ  നവോദയ ഗ്രന്ഥശാല പ്രവർത്തകരും
ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ക്യാമ്പിന് അഭിവാദ്യമർപ്പിച്ച് വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജിത സുധാകരൻ സംസാരിച്ചു.

ജീവന്റെ തന്നെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ജലം എന്ന അത്ഭുതത്തെ കുട്ടികൾക്ക് മുൻപാകെ ശാസ്ത്രീയമായി അനാവരണം ചെയ്യുന്നതിന് നിരീക്ഷണ പരീക്ഷണങ്ങൾ, പഠനപ്രവർത്തനങ്ങൾ, എന്നിങ്ങന്നെ വിപുലമായ പരിപാടികൾക്കാണ് പ്രവർത്തക ക്യാമ്പിൽ പരിശീലനം നൽകുന്നത്. നിരീക്ഷണലോകം, പരീക്ഷണ ലോകം , പ്രശ്ന നിർദ്ധാരണ ലോകം, ഭാഷാ ലോകം  എന്നിങ്ങന്നെ വിവിധ മൂലകളിലായിരുന്നു പരിശീലനം. കുട്ടികളുടെ ആസ്വാദനത്തിന്റെ വിവിധതലങ്ങളിൽ വിദഗ്ധരായവർ പരിശീലനം നൽകുന്ന ക്യാമ്പാണ് സംഘടിപ്പിച്ചത് .ജില്ലാ ബാലവേദി കൺവീനർ  പ്രിയൻ ആലത്ത്, വി.വി.സുബ്രമണ്യൻ, സോമൻ കാര്യാട്ട്, രമേഷ് ചൂണ്ടൽ, ഇന്ദ്രജിത്ത് കാര്യാട്ട്, ഉണ്ണികൃഷ്ണൻ VS, ശശി ആഴ്ച്ചത്ത്, അനിൽ കണ്ടുകാട്, ദയ A D, അമൽ രവീന്ദ്രൻ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.

പ്രവർത്തകരുടെ വീട്ടിൽ നിന്ന് സമാഹരിച്ച കറികളും വിഭവങ്ങളും കൊണ്ട് വിപുലമായ ഓണസദ്യ ഒരുക്കിയാണ് നന്തിപുലം യൂണിറ്റ് ബാലോത്സവം അവിസ്മരണീയമാക്കിയത്.
വീട്ടിൽ നട്ടുവളർത്തിയ പച്ചകറികളെ കോർത്തിണക്കിയ പാട്ട് ക്യാമ്പ് അംഗങ്ങൾക്ക് നവ്യാനുഭവം പകർന്നു.

സംഘാടക സമിതിയെ കൺവീനർ മനോജ് പരിചയപ്പെടുത്തി. 10 കുട്ടികൾ ഉൾപ്പെടെ 85 പേർ ക്യാമ്പിൽ പങ്കെടുത്തു.

ജില്ലാ സെക്രട്ടറി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *