പൊതുവിദ്യാഭ്യാസത്തിനു മേലുള്ള കടന്നുകയറ്റത്തിനെതിരെ തൃശ്ശൂരിൽ ജില്ലാ വിദ്യാഭ്യാസശില്പശാലയും ജനകീയവിദ്യാഭ്യാസ കൺവെൻഷനും നടന്നു

0

Thrissur Education Seminar and Convention

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വിഷയ സമിതി ഏകദിന ശില്പശാലയും ജനകീയ വിദ്യാഭ്യാസ കൺവെൻഷനും ഇരിഞ്ഞാലക്കുട എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 28 /2/ 2022ൽ നടന്നു .

വിദ്യാഭ്യാസ ശില്പശാല 10 . 20ന് ആരംഭിച്ചു . തൃശൂർ ജില്ലാ പ്രസിഡണ്ട് ഡോ. കെ . വിദ്യാസാഗർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി വി ഡി മനോജ് സ്വാഗതം  പറഞ്ഞു .ശില്പശാലയിൽ 8 അവതരണങ്ങളാണ് ഉണ്ടായിരുന്നത് .

തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ഈ വർഷം നടന്ന പ്രവർത്തനങ്ങൾ , ശില്പശാലയുടെ ഉദ്ദേശലക്ഷ്യങ്ങൾ , മേഖലാ വിദ്യാഭ്യാസവിഷയ സമിതികൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകത , ജനകീയ വിദ്യാഭ്യാസ കൺവെൻഷന്റെ പ്രാധാന്യം എന്നിവ പ്രതിപാദിച്ചു കൊണ്ട് ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ കെ കെ ഹരീഷ് കുമാർ ആദ്യ അവതരണം നടത്തി .

മറ്റ് അവതരണങ്ങൾ

1 .വിദ്യാഭ്യാസ ഇടപെടൽ പ്രാദേശിക സംഘടന സംവിധാനങ്ങൾ :
(ടി .എസ് രാജൻ -മതിലകം മേഖല കമ്മിറ്റി അംഗം )

2 .വിദ്യാഭ്യാസ ഗവേഷണങ്ങൾ പ്രശ്നങ്ങളും സാധ്യതകളും (ശ്രീജ ചങ്ങാട്ട് തൃശൂർ മേഖലാ വിഷയ സമിതി കൺവീനർ ) ശ്രീശാരദ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പുറനാട്ടുകര )

3 .പാഠ്യ പദ്ധതി ട്രൈ ഔട്ടുകൾ ( വിദ്യ -ചേർപ്പ് മേഖലാ വിദ്യാഭ്യാസ സമിതി കെ എൽ എസ് യു പി എസ് പെരുവനം )

4 . പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ (M D ദിനകരൻ മതിലകം മേഖല കമ്മിറ്റിയംഗം , ഹെഡ്മാസ്റ്റർ ഗവൺമെൻറ് യുപിഎസ് മലക്കപ്പാറ )

5 . ജനകീയ വിദ്യാഭ്യാസത്തിനായുള്ള രക്ഷാകർതൃ വിദ്യാഭ്യാസം (Mv മധു- വിജ്ഞാനോത്സവം ജില്ലാ ചെയർമാൻ )

6 .വെല്ലുവിളികൾ നേരിടുന്ന പ്രീ സ്കൂൾ വിദ്യാഭ്യാസം (അജിത പടാരിൽ- ജില്ലാ കമ്മിറ്റിയംഗം ,ഹെഡ്മിസ്ട്രസ് ജിഎംഎൽപിഎസ് വെങ്കിടങ്ങ് )

7 വിജ്ഞാനോത്സവം സാമാന്യബോധത്തെ ശാസ്ത്രബോധം ആക്കുമ്പോൾ (കെ ജി അനിൽകുമാർ -ജില്ലാ കൺവീനർ വിജ്ഞാനോത്സവം )

അവതരണങ്ങളെ തുടർന്ന് നടന്ന ചർച്ചയിൽ ശ്രീ ചാക്കോ ,വിജീഷ് , എൻവി ഉണ്ണി ,ഐ കെ മണി എന്നിവർ പങ്കെടുത്തു .

അവതരണങ്ങ ൾ ക്രോഡീകരിച്ചുകൊണ്ട് ജില്ലാ കൺവീനർ കെ കെ ഹരീഷ് കുമാർ സംസാരിച്ചു .
ലഹരി വിരുദ്ധ നിലപാട് ,ലിംഗസമത്വം , രക്ഷാക ർതൃ അവബോധം ഇത്തരം കാര്യങ്ങളാണ് ചർച്ചയിൽ ഉയർന്നുവന്നത് .

തുടർന്ന് സെമിനാറിലെ പങ്കാളികൾ മേഖലാ ഗ്രൂപ്പുകൾ ആയി തിരിഞ്ഞ് മേഖലയിൽ നടത്താവുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ഭാവി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

‘NEP ഉയർത്തുന്ന വെല്ലുവിളികളും കേരളീയ ബദലുകളും’ എന്ന വിഷയത്തിൽ ഉച്ചതിരിഞ്ഞ് നടന്ന ജനകീയ വിദ്യാഭ്യാസ കൺവെൻഷനിൽ തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി ചെയർമാൻ   ഡോക്ടർ സി എൽ ജോഷി  അധ്യക്ഷത വഹിച്ചു.  ഇരിഞ്ഞാലക്കുട മേഖല പ്രസിഡണ്ട് ദീപ ആന്റണി സ്വാഗതവും ജില്ലാ സെക്രട്ടറി പി എസ് ജൂന ആമുഖാവതരണവും  നടത്തി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് NEP ഉളവാക്കാൻ പോകുന്ന  വിനാശകരമായ പ്രവണതകളിലൂന്നിയാണ് അധ്യക്ഷൻ സംസാരിച്ചത്.

കേരളം  നൽകുന്ന  വിമർശനാത്മക ബോധനത്തിലടിസ്ഥാനമായ  വിദ്യാഭ്യാസം  പുരോഗമന ചിന്തയുള്ള  പൗരന്മാരെ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ , ഇപ്പോൾ നടപ്പാക്കപ്പെടുന്ന എൻ ഈ പി   പ്രതിലോമ ചിന്തയിലേക്കും വിഭാഗീതയിലേക്കും വളരുന്ന പൗരന്മാരെ ആയിരിക്കും സൃഷ്ടിക്കുക എന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി . രവീന്ദ്രനാഥ് പറഞ്ഞു.

തുടർന്ന് ‘എൻ ഈ പി ഉയർത്തുന്ന വെല്ലുവിളികളും കേരളീയ ബദലുകളും’ എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചുകൊണ്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമിതി അംഗം ടി കെ മീരാഭായി സംസാരിച്ചു . നടപ്പിലാക്കി തുടങ്ങിയ സംസ്ഥാനങ്ങളിൽ എൻ ഈ പി യുടെ പേരിൽ വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നത് അടക്കം ഉദാഹരണങ്ങൾ എടുത്തു പറഞ്ഞു കൊണ്ടാണ് അത് നടപ്പാക്കിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ടീച്ചർ അവതരിപ്പിച്ചത് .തുടർന്ന്  ഇതിനെതിരെ ഉയർത്തിപ്പിടിക്കാവുന്ന കേരളീയ ബദലുകളെ കുറിച്ചും  ജനകീയ പ്രതിരോധമാർഗ്ഗങ്ങളെ കുറിച്ചും ടീച്ചർ സൂചിപ്പിച്ചു . അതോടൊപ്പം തന്നെ പഞ്ചായത്ത് തല കൺവെൻഷനുകൾക്ക് നടത്തേണ്ടതിന്റെ ആവശ്യകതയും ടീച്ചർ ചൂണ്ടിക്കാട്ടി .

മുഖ്യ അവതരണത്തിനു ശേഷം വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് പി.കെ. ഭരതൻ മാസ്റ്റർ സാഹിത്യകാരൻ ) , സോണി ജോൺ ( എ കെ പി സി ടി എ) അനൂപ് ടി ആർ (കെ എസ് ടി.എ )| ഹസീന ടീച്ചർ (എ കെ എസ് ടി യു ) എന്നിവർ സംസാരിച്ചു .തുടർന്ന് ചർച്ച നടന്നു. ഇരിങ്ങാലക്കുട മേഖലാ സെക്രട്ടറി ജയ്മോൻ സണ്ണി നന്ദി പറഞ്ഞു.

105 പേർ പരിപാടിയിൽ പങ്കെടുത്തു.

മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നു.

വിദ്യാഭ്യാസ സെമിനാറിൽ ജില്ലാ പ്രസിഡണ്ട് ഡോ. കെ വിദ്യാസാഗർ സംസാരിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *