കോഴിക്കോട്ട് പരിഷത്ത് പുസ്തകോത്സവത്തിന് തുടക്കമായി

0

കോഴിക്കോട്ട് പരിഷത്ത് പുസ്തകോത്സവം

ഓണക്കാലത്തെ വരവേൽക്കാൻ കോഴിക്കോട് നഗരം അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ വിജ്ഞാന കുതുകികൾക്കും വായനാ പ്രേമികൾക്കും ആവേശമുണർത്തി  കോഴിക്കോട് നഗരത്തിന്‍റെ ഹൃദയഭാഗമായ മാനാഞ്ചിറയിൽ , ഗവൺമെന്‍റ്  ടീച്ചേഴ്സ് ട്രെയിനിങ്ങ് സെന്‍ററിൽ സെപ്തംബർ 3 മുതൽ 7 വരെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിഷത്ത് പുസ്തകോത്സവത്തിന് തുടക്കമായി.

പുസ്തകോത്സവ കമ്മറ്റി കൺവീനർ സി. പ്രേ മരാജൻ സ്വാഗതം പറഞ്ഞ ഉദ്ഘാടന യോഗത്തിൽ ഇ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം കെ.ടി രാധാകൃഷ്ണൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന കെ. പ്രഭാകരൻ ഏറ്റുവാങ്ങി. ജില്ലാ ട്രഷറർ കെ. ദാസാനന്ദൻ നന്ദി അറിയിച്ചു.

പുസ്തകോത്സവം കെ.ടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തുന്നു

പുസ്തകോത്സവ ദിവസങ്ങളിൽ വൈകിട്ട് നാലുമുതൽ  ജി ടി ടി ഐ കോമ്പൗണ്ടിൽ വിവിധ വഷയങ്ങളെ അധികരിച്ച് പ്രഭാഷണ പരമ്പരയും ഒരുക്കിയിട്ടുണ്ട്. സെപ്തംബർ നാലിന് ഭരണഘടന ധാർമിക മൂല്യങ്ങൾ എന്ന വിഷയം ആർ രാധാകൃഷണൻ തിരുവനന്തപുരം, സെപ്തംബർ അഞ്ചിന് കേരളം ആഘോഷിക്കുന്ന അന്ധവിശ്വാസങ്ങൾ എന്ന വിഷയം പ്രൊഫ: കെ.പാപ്പൂട്ടി, സെപ്തംബർ ആറിന് നെഹറൂവിയൻ ഇന്ത്യ ശാസ്ത്രനയവും ശാസ്ത്രബോധവും എന്ന വിഷയം പ്രൊഫ: ടി. പി കുഞ്ഞിക്കണ്ണൻ എന്നിവർ അവതരിപ്പിച്ച് പ്രഭാഷണ പരമ്പരയിൽ സംസാരിക്കും.

പരിഷത്ത് പുസ്തകങ്ങൾക്കൊപ്പം ചൂടാറാപ്പെട്ടി, സമതാ ബയോബിൻ , പരിഷത്ത് പ്രൊഡക്ഷൻ സെന്‍റർ നിർമിക്കുന്ന മറ്റ് ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും കൂടി പുസ്തകോത്സവത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ട്. പുസ്തകോത്സവത്തിന്‍റെ വിജയകരമായ നടത്തിപ്പിനായി സി. പ്രേമരാജൻ, പി. എം വിനോദ് കുമാര്‍ , ഇ. അശോകൻ , കെ. ദാസാനന്ദൻ , പി. കെ.സതീശ്, പി.ബിജു, ഹരീഷ് ഹർഷ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *