പാർശ്വവൽകൃത സമൂഹങ്ങളുടെ പഠന പിന്നോക്കാവസ്ഥയെ കുറിച്ച് പഠനം നടത്തുന്നു.

0

thrissur – kadar

സംസ്ഥാനത്താകമാനം പാർശ്വവൽകൃത സമൂഹങ്ങൾ അനുഭവിക്കുന്ന പഠന പിന്നോക്കാവസ്ഥയെക്കുറിച്ച് കേരള ശാസ്ത സാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ പഠനം നടത്തുന്നതിൻ്റെ ഭാഗമായി തൃശൂർ ‘ജില്ലയിലെ പ്രാക്തന ഗോത്രവർഗമായ കാടർ വിഭാഗത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠനം നടത്താനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും തീരുമാനിച്ചതനുസരിച്ച് അതിരപ്പിള്ളി പഞ്ചായത്ത് ലൈബ്രറി ഹാളിൽ ചാലക്കുടി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രാഥമിക കൂടിയിരുപ്പ് നടത്തി.
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ, വാർഡ് മെമ്പർമാർ ,
ST പ്രമോട്ടർ, ആനിമേറ്റർ, ഫെസിലിറ്റേറ്റർ, ഗവേഷക വിദ്യാർത്ഥി, അധ്യാപകർ,
പരിഷത്ത് പ്രവർത്തകർ എന്നിവരുൾപ്പെടെ 16 പേർ പങ്കെടുത്തു.
പഠനത്തിൻ്റെ സവിശേഷതയെക്കുറിച്ചും രീതിയെക്കുറിച്ചും  കെ.കെ അനീഷ് കുമാർ അവതരണം നടത്തി. ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തിൽ വിവരശേഖരണത്തിനുള്ള വിവിധ വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, പഠനം നടത്തേണ്ട പ്രദേശങ്ങൾ, വിവരശേഖരണത്തിനുള്ള ചോദ്യങ്ങൾ, പഠനവുമായി ബന്ധപ്പെടുത്തേണ്ട വിവിധ മേഖലകളിലുള്ളവർ എന്നിവയെ സംബന്ധിച്ച് ധാരണയായി.
പ്രാഥമികമായി വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിവരങ്ങൾ സെപ്തംബർ 2 നകം ശേഖരിക്കാൻ ചുമതലകൾ വിഭജിച്ചു നല്കി. ചോദ്യാവലി ,വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ കുറിപ്പുകൾ എന്നിവ ചേർത്ത് പOനത്തിൻ്റെ ആദ്യഘട്ടം ഒക്ടോബർ 2 ന് പൂർത്തീകരിക്കാൻ തീരുമാനിച്ചു.രാവിലെ 11 മണിക്ക് ആരംഭിച്ച യോഗം 2.30 ന് അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *