സാംക്രമികരോഗ പ്രതിരോധത്തിന് ഏകാരോഗ്യ സമീപനം അനിവാര്യം

0

കാലാവസ്ഥാവ്യതിയാനവും സാംക്രമിക രോഗങ്ങളും എന്ന വിഷയം അവതരിപ്പിച്ച് തൃശ്ശൂർ മേഖലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃശ്ശൂർ : സാംക്രമിക രോഗങ്ങളുടെ വ്യാപനവും പുതിയ രോഗങ്ങളുടെ ഉത്ഭവവും തടയാൻ ഏകാരോഗ്യ സമീപനം (One Health) അനിവാര്യമാണെന്ന് വെറ്ററിനറി മൈക്രോ ബയോളജിസ്റ്റ് ഡോ.ടി.ആർ.അരുൺ പറഞ്ഞു. സാംക്രമിക രോഗങ്ങളെ തടയാൻ, മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും മനുഷ്യന്റെയും ആരോഗ്യസംരക്ഷണത്തെ ഒന്നായും പരസ്പര ബന്ധിതമായും കാണണമെന്നതാണ് ഏകാരോഗ്യ സമീപനത്തിന്റെ കാതൽ എന്നദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാനവും സാംക്രമിക രോഗങ്ങളും എന്ന വിഷയം അവതരിപ്പിച്ച് തൃശ്ശൂർ മേഖലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാംക്രമിക രോഗ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും  ആരോഗ്യം പരസ്പരബന്ധിതമാണെന്ന ഏകാരോഗ്യ സമീപനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികൾ  ആരോഗ്യ ഗവേഷണ മേഖലകളിൽ ആവിഷ്ക്കരിക്കുകയും, വികസന പദ്ധതികളെ സംബന്ധിച്ച പാരിസ്ഥിതിക ആഘാതപഠനങ്ങളിൽ സാംക്രമിക രോഗവ്യാപന സാധ്യത കൂടി പഠന വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് ഡോ. അരുൺ ചൂണ്ടിക്കാട്ടി.

ഓൺലൈനിൽ നടന്ന സമ്മേളനത്തിൽ മേഖലാപ്രസിഡൻ്റ് സി.വിമല അദ്ധ്യക്ഷയായി. പി.കെ വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എൻ. നന്ദന സ്വാഗതം പറഞ്ഞു. സെക്രട്ടറി പി.എൻ.സുധീഷ്  പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.നിർമല കണക്കും അവതരിപ്പിച്ചു.

സംഘടനാരേഖ ജില്ലാസെക്രട്ടറി ടി.സത്യനാരായണൻ അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ  യൂനിറ്റുകളെ പ്രതിനിധീകരിച്ച് 13 പേർ പങ്കെടുത്തു. ചർച്ചയിൽ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള വിശദീകരണം സെക്രട്ടറിയും ട്രഷററും, ജില്ലാസെക്രട്ടറിയും നൽകി. ഡോ. കാവുമ്പായി ബാലകൃഷ്ണൻ , പ്രൊഫ.കെ. ആർ. ജനാർദനൻ , പ്രൊഫ.എം.ഹരിദാസ് എന്നിവർ സംസാരിച്ചു. ഡോ. ഐശ്വര്യ എസ് ബാബു ആസന്നഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. പി.കെ.വിജയനും സംഘവും  പരിഷദ് ഗാനം ആലപിച്ചു. ഇ.ഡി. ഡേവീസ് നന്ദി പറഞ്ഞു. സമ്മേളനത്തിൽ 75 പേർ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി സി.വിമല (പ്രസിഡൻ്റ് ), പി. എൻ.സുധീഷ് (വൈസ് പ്രസിഡണ്ട്), എം.ആർ. സന്തോഷ് കുമാർ (സെക്രട്ടറി), വി.നിർമല (ജോ. സെക്രട്ടറി), പി.കെ. വിജയൻ (ട്രഷറർ) ശശികുമാർ പള്ളിയിൽ , ഡോ.ബിജു, ശ്രീജ ചെങ്ങാട്ട്, പി.വി മനോജ് കുമാർ, ഐശ്വര്യ എസ് ബാബു , പി.മായ , പ്രേമകുമാരി, ഡോ. വി.സി.ദീപു  , ഉഷ നമ്പീശൻ, ഫിലിപ്പ് , ഡോ. ടി.ആർ.അരുൺ, എൻ.ഡി.ജോസഫ് , സതീഷ് കുമാർ മുതുവറ ആഡിറ്റർ : സുകുമാരൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *