കോവിഡ് പ്രത്യാഘാതങ്ങളും സ്ത്രീകളും

0

മൂവാറ്റുപുഴ മേഖലാ വാർഷികം ഓൺലൈനായി നടന്നു.

എറണാകുളം: മൂവാറ്റുപുഴ മേഖലാ വാർഷികം ഓൺലൈനായി നടന്നു. മേഖലാ പ്രസിഡന്റ് ശ്രീമതി സിന്ധു ഉല്ലാസ് അദ്ധ്യക്ഷയായിരുന്നു. കോവിഡ് പ്രത്യാഘാതങ്ങളും സ്ത്രീകളും എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് കേന്ദ്ര നിർവ്വാഹക സമിതി അംഗവും കുട്ടമ്പുഴ PHC മെഡിക്കൽ ഓഫീസറുമായ ഡോ.സി. രോഹിണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏത് ദുരന്തങ്ങളിലും ഏറ്റവും കൂടുതൽ ദുരിതങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്ക് കോവിഡ് ദുരന്തത്തിൽ അനുഭവിക്കേണ്ടി വരുന്ന സാമൂഹ്യവും സാമ്പത്തികവും, മനശ്ശാസ്ത്രപരവുമായ പ്രത്യാഘാതങ്ങൾ ഡോക്ടർ വിശദീകരിച്ചു. മേഖലാ സെക്രട്ടറി കെ.ആർ വിജയകുമാർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും മേഖല  ട്രഷറർ കെ.കെ. കുട്ടപ്പൻ അവതരിപ്പിച്ച കണക്കും ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ കെ ഡി കാർത്തിേകയൻ പരിഷത്ത് പ്രവർത്തകർ അടിയന്തിരമായി ഏറ്റെടുക്കേണ്ട കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കേന്ദ്ര നിർവ്വാഹക സമിതിയംഗമായ പ്രൊ.പി.ആർ. രാഘവൻ സംഘടനാ രേഖ അവതരിപ്പിച്ചു. ഒരു ജനകീയശാസ്ത്ര പ്രസ്ഥാനം എന്ന നിലയിൽ ഇടപെട്ടുകൊണ്ടുള്ള ഭാരിച്ച ചുമതലകളാണ് പരിഷത്തിന് ഏറ്റെടുക്കാനുള്ളതെന്ന് രേഖ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം വിശദീകരിച്ചു. ഭാരവാഹികളായി മദനമോഹനൻ (പ്രസിഡന്റ്), ഭാഗ്യലക്ഷ്‌മി ടി.എസ്. (വൈസ് പ്രസിഡന്റ്), ബി.എൻ.സുരേഷ് (സെക്രട്ടറി), കെ.കെ.ഭാസ്ക്കരൻ (ജോയിന്റ് സെക്രട്ടറി), ശ്രീ പി.വി.ഷാജി (ട്രഷറർ) എന്നിവരേയും, സിന്ധു ഉല്ലാസ്, സരോജനി ദാസ്,അംബികാ ബാലകൃഷ്ണൻ, രേഷ്മ എൻ.ബി, കെ. ആർ വിജയകുമാർ, വി.കെ.വിനോദ്, പി.വി. രഞ്ജിത്, എൻ .കെ രാജൻ, കെ.കെ കുട്ടപ്പൻ, ജി.പ്രേംകുമാർ, പി.എം.ഗീവർഗീസ്, കെ.പി ഹരിദാസ് എന്നിവരടങ്ങുന്ന മേഖലാ കമ്മറ്റിയേയും   

ആഡിറ്റർമാരായി കെ എൻ രാജൻ, സിദ്ധിഖ് എന്നിവരേയുംസമ്മേളനം തെരഞ്ഞെടുത്തു. ബി.എൻ സുരേഷ് ഭാവി പരിപാടികൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി ശാന്തിദേവി സംസാരിച്ചു. പി.വി.ഷാജീ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *