തിരുവനന്തപുരം മേഖലയിൽ യൂണിറ്റ് വാർഷികങ്ങൾ പുരോഗമിക്കുന്നു
തിരുവനന്തപുരം മേഖലയിൽ ഒൻപത് യൂണിറ്റ് വാർഷികങ്ങൾ പൂർത്തിയാക്കി.വാർഷികസമ്മേളനങ്ങൾ തുടരുന്നു.
കരിയം
കരിയം യൂണിറ്റ് വാർഷിക സമ്മേളനം കെ ഒ നാരായണന്റെ വസതി യിൽ ശാസ്ത്രഗതി പത്രാധിപർ ബി രമേശ് ഉദ്ഘാടനം ചെയ്തു. ഏക ലോകം ഏകാരോഗ്യം എന്ന വിഷയ മായിരുന്നു ഉത്ഘാടനാ ക്ലാസ്. മേഖല സെക്രട്ടറി പി ബാബു യൂണിറ്റ് സംഘടനാരേഖ അവതരിപ്പിച്ചു. ഭാരവാഹികളായി എ ആർ ബാബു (പ്രസിഡന്റ്) പ്രിയ കെ പി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു
.ശ്രീകാര്യം
ശ്രീകാര്യം യൂണിറ്റ് സമ്മേളനം ദേശസേവിനിഗ്രന്ഥശാലയിൽ വച്ച് ജില്ലാ അരോഗ്യ വിഷയ സമിതി ചെയർമാനും തിരു: മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം തലവനുമായ ഡോ: ടി വി അനിൽകുമാർ ” ഏക ലോകം ഏക ആരോഗ്യം “എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് എടുത്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലാകമ്മിറ്റിയംഗം തുറുവിക്കൽ ഭാസ്കരൻ സംഘടനാ രേഖ അവതരി പ്പിച്ചു. പുതിയ ഭാരവാഹികൾ :-സുനിൽ കല്ലംപള്ളി (പ്രസിഡന്റ്) രശ്മി ശിവകുമാർ( സെക്രട്ടറി)
പൂജപ്പുര
പൂജപ്പുര യൂണിറ്റ് വാർഷിക സമ്മേളനം ഗവണ്മെന്റ് യു പി എസിൽ ഡോ. ആർ വി ജി മേനോൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ആർ ജയചന്ദ്രൻ യൂണിറ്റ് സംഘടനാ രേഖ അവതരിപ്പിച്ചു. ഭാരവാഹി കളായി അജിത്ത് ഗോപി (പ്രസിഡന്റ്) നൈജ എസ് നായർ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
കുടപ്പനക്കുന്ന്
കുടപ്പനക്കുന്ന് യൂണിറ്റ് വാർഷിക സമ്മേളനം ജി സി എൻ ഹാളിൽ പരിഷത് ജില്ലാ ജോയിൻ സെക്രട്ടറി വി കെ നന്ദനൻ ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പി ബാബുസംഘടനാ രേഖ അവതരിപ്പിച്ചു. യൂണിറ്റ് ഭാരവാഹികൾ: പ്രസിഡന്റ്: ഗോപിനാഥൻ നായർ ,സെക്രട്ടറി: ജയരാജി ജെ എൻ.
നെടുങ്കാട്
നെടുങ്കാട് യൂണിറ്റിന്റെ വാർഷിക സമ്മേളനം നെടുംകാട് കാവിൽ ആഡിറ്റോറിയത്തിൽ പരിഷത്ത് തിരുവനന്തപുരം ജില്ലാ പരിസര വിഷയസമിതി ചെയർമാൻ വി. ഹരിലാൽ ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പി ബാബു യൂണിറ്റ് സംഘടനാ രേഖ അവതരിപ്പിച്ചു. യൂണിറ്റ് ഭാരവാഹികൾ: പ്രസിഡന്റ്: ശ്രീ. . എ. ബാബു, സെക്രട്ടറി: ശ്രീ ആർ. പ്രദീപ്
തുറുവിക്കൽ
തുറുവിക്കൽ യൂണിറ്റ് സമ്മേളനം തുറുവിക്കൽ ശിശു മന്ദിരത്തിൽ ജില്ലാ അരോഗ്യവിഷയസമിതി ചെയർമാനും തിരു: മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം തലവനുമായ ഡോ: ടി വി അനിൽകുമാർ “ഏക ലോകം ഏക ആരോഗ്യം “എന്ന വിഷയത്തെ പറ്റി ക്ലാസ് എടുത്ത് ഉദ്ഘാടനം ചെയ്തു.മേഖലാകമ്മിറ്റി യംഗം തുറുവിക്കൽ ഭാസ്കരൻ സംഘടനാ രേഖ അവതരിപ്പിച്ചു.പുതിയ ഭാരവാഹികൾ ആയി മനോജ് കെ നായരെ പ്രസിഡന്റായും സി ജയകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
പേരൂർക്കട
പേരൂർക്കട യൂണിററിന്റെ വാർഷിക സമ്മേളനം പേരൂർക്കട എച്ച് എസ്സ് എൽ പി എസ്സിൽ നടന്നു. “ഏക ലോകം ഏക ആരോഗ്യം “എന്ന വിഷയം അടിസ്ഥാമാക്കി ക്ലാസംസെടുത്ത് മാനസികാരോഗ്യകേന്ദ്രം യൂണിറ്റ് ഹെഡ് ഡോ. ടി. സാഗർ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാവിദ്യാഭ്യാസവിഷയസമിതി കൺ വീനർ ജി സുരേഷ് സംഘടനാരേഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ :സുന്ദരേശൻ (പ്രസിഡന്റ്), നസിം(സെക്രട്ടറി)
കാലടി
കാലടി യൂണിറ്റ് വാർഷികസമ്മേളനം മരുതൂർക്കടവ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഹാളിൽ ജില്ലാജോയിന്റ് സെക്രട്ടറി അഡ്വ.വി.കെ.നന്ദനൻ ഉദ്ഘാടനം ചെയ്തു.ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിിലായിരുന്നു ക്ലാസ്സ്.മേഖലാആരോഗ്യവിഷയസമിതി കൺവീനർ കെ ശ്രീകുമാർ സംഘ ടനാരേഖ അവതരിപ്പിച്ചു.ഭാരവാഹികൾ:കാലടി ശശികുമാർ(പ്രസിഡന്റ്),ആർ.പരമേശ്വരൻ കുട്ടി(സെക്രട്ടറി)
ആനയറ
ആനയറ യൂണിറ്റ് സമ്മേളനം ആനയറ വലിയ ഉദ്വേശ്വരം ഗവൺമെന്റ് എൽ പി സ്കൂ ളിൽ ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാപരിസ്ഥിതിവിഷയസമിതി കൺവീനർ പി ഗിരീശൻ സംഘടനാ രേഖ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: തുളസീധരൻ എസ് (പ്രസിഡന്റ് ) കൃഷ്ണൻകുട്ടി (ജി.സെക്രട്ടറി)