വാരഫലം

2022ആഗസ്റ്റ് ഒന്നുമുതൽ ഏഴ് വരെ

ആഴ്ചയുടെ തുടക്കം ചെറുയോഗങ്ങളിലൂടെയാണ്.വികസനകാമ്പയിനുമായി ബന്ധപ്പെട്ട ജില്ലാതലയോഗങ്ങളാണ് രണ്ട്,മൂന്ന്,നാല് തീയതികളിലായി നടക്കുന്നത്.രണ്ട് ജില്ലകൾക്ക് ഒന്നുവീതം യോഗം എന്നാണ് ആലോചിച്ചിരുന്നതെങ്കിലും ഓരോ ജില്ലയിലും യോഗങ്ങൾ ആസൂത്രണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.ആഴ്ചമദ്ധ്യം ശാസ്ത്രഗതിക്കുവേണ്ടി മാറ്റി വയ്ക്കുന്നു.നാലാം തീയതി തിരുവനന്തപുരത്ത് ശാസ്ത്രഗതി പത്രാധിപസമിതി യോഗം ചേരും.വാരാന്ത്യത്തിൽ കൂടുതൽ വലിയ പരിപാടിയിലേയ്ക്ക് പോകും.ആഗസ്റ്റ് ആറ്,ഏഴ് തീയതികളിൽ കോഴിക്കോട് നടുവണ്ണൂർ വച്ച് വിദ്യാഭ്യാസ ശിൽപ്പശാലയും ജനകീയ വിദ്യാഭ്യാസകൺവൻഷനും ചേരും.ജനകീയവിദ്യാഭ്യാസ കൺവൻഷൻ  മേഖലാ പഞ്ചായത്തുതലങ്ങൾ വരെ നടക്കാൻ സാദ്ധ്യതയും ആവശ്യവുമുള്ള പ്രവർത്തനമാണ്.എല്ലാജില്ലകളിൽ നിന്നും അതിൽ പ്രതിനിധികളുണ്ടാവണം.ആ ദിവസങ്ങളിൽ തന്നെ വയനാട് ജില്ലയിലെ കമ്പളക്കാട് യൂണിറ്റിൽ എല്ലാ അംഗങ്ങളുടേയും വീടുകളിൽ ഹരിതഭവനം സർവ്വേ പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.ബാലവേദി സബ്കമ്മിറ്റി എല്ലാ യൂണിറ്റുകളിലും ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്.അതിനുള്ള ക്രമീകരണങ്ങൾ സബ്കമ്മിറ്റി തുടങ്ങിക്കഴിഞ്ഞു.വിശദാംശങ്ങൾ അറിയേണ്ടവർക്ക് ബാലവേദിക്കൺവീനറെ വിളിക്കാവുന്നതാണ്. ഹയർസെക്കണ്ടറി സ്കൂളുകളിലെ എൻ എസ് എസ് ക്യാമ്പുകളിൽ നടത്തേണ്ട സമദർശൻ പ്രോഗ്രാമിന്റെ മൊഡ്യൂൾ തയ്യാറാക്കനുള്ള ശിൽപ്പശാലആഗസ്റ്റ് ഏഴിന് തൃശ്ശൂരിൽ ആരംഭിക്കും.സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികം രാജ്യമാകെ ഗംഭീരമായി ആഘോഷിക്കുകയാണ്.പരിഷത്തും അതിൽ പങ്കുചേരുന്നു.അതിനായി വിവധ പരിപാടികളാണ് ആലോചിച്ചിട്ടുള്ളത്.അവയും അന്തിമരൂപത്തിലാക്കുന്നതിന് നിയോഗിക്കപ്പെട്ട ഉപസമിതി രണ്ടാം തീയതി വൈകിട്ട് ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ചേരുന്നു.അങ്ങനെ  ഈ വാരവും തിരക്കുപിടിച്ചത് തന്നെ.വാരഫലത്തിൽ സംസ്ഥാനത്തെ എല്ലാ പ്രവർത്തനങ്ങളും ചേർക്കണമെന്നാണ് ആഗ്രഹം.എന്തെങ്കിലും പ്രവർത്തനം വിട്ടുപോയിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണേ…

വാർത്താധിപർ

Leave a Reply

Your email address will not be published. Required fields are marked *