അന്താരാഷ്ട്ര വനിതാദിനം : *കോലഴി മേഖലയിൽ ഒരാഴ്ച നീണ്ടുനിന്ന ആഘോഷം…*
15/03/24 തൃശൂർ
കോലഴി മേഖലയിൽ ഒരിടത്ത് ഒഴികെ മുഴുവൻ യൂണിറ്റുകളിലും അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആഘോഷിച്ചു. മാർച്ച് 7 ന് ആരംഭിച്ച പരിപാടികൾ ഒരാഴ്ച നീണ്ടുനിന്നു. മാർച്ച് 13നാണ് സമാപിച്ചത്. 7 യൂണിറ്റുകളിലായി മൊത്തം 9 പരിപാടികൾ നടന്നു. പരിപാടികളിൽ ശരാശരി 55 പേർ പങ്കെടുത്തു.
1. തോളൂര്‍ : മേഖലയിലെ ആദ്യ പരിപാടി തോളൂർ യൂണിറ്റിൽ മാർച്ച് 7ന് , പറപ്പൂരില്‍ നടന്നു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എ.സന്തോഷ് ഉദ്ഘാടനം ചെയ്തു. തോളൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം ഷൈലജ ബാബു വിഷയാവതരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ സുധ ചന്ദ്രന്‍, സീന ഷാജന്‍, വി.പി അരവിന്ദാക്ഷന്‍, മേഖലാപ്രസിഡണ്ട് പ്രീത ബാലകൃഷ്ണന്‍, സെക്രട്ടറി വി.കെ.മുകുന്ദന്‍, ട്രഷറര്‍ എം.എന്‍. ലീലാമ്മ, യൂണിറ്റ് പ്രസിഡണ്ട് സി.ജെ.ബിന്നറ്റ്, നളിനി ചന്ദ്രന്‍, കെ.ശങ്കരന്‍കുട്ടി, കെ.വി.ആന്റണി, പി.വി.സൈമി ടീച്ചര്‍, എ.ദിവാകരന്‍, ടി.സത്യനാരായണന്‍ എന്നിവര്‍ സംസാരിച്ചു.
2. കോലഴി : നാടിൻ്റെ വികസനത്തിന് വേണ്ടി പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഹരിതകർമ്മസേനാംഗങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും അവരെ ചേർത്ത്പിടിച്ചും കോലഴി യൂണിറ്റ് പ്രവർത്തകർ പഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങളെ പൂച്ചെണ്ടും അനുമോദനപത്രവും, തൊഴിൽസമയത്ത് ഉപയോഗിക്കുന്നതിന് ഗ്ലൗസ്സുകളും നൽകി ചേർത്തുപിടിച്ചു.കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.വി.റോസിലി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹരിതകർമ്മസേനയുടെ പ്രസിഡണ്ട് വി.എ.അമ്മിണി, സെക്രട്ടറി ജെ.എസ്.സുനിത, പഞ്ചായത്തംഗങ്ങളായ സുനിത വിജയഭാരത്, ശ്രുതി സജി, കെ.ടി.ശ്രീജിത്ത്, പരിഷത്ത് മേഖലാപ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ, സെക്രട്ടറി വി.കെ.മുകുന്ദൻ, ട്രഷറർ എം.എൻ.ലീലാമ്മ, യൂണിറ്റ് സെക്രട്ടറി ടി.എൻ.ദേവദാസ് , അനു ദേവദാസ്, ടി.സത്യനാരായണൻ എന്നിവർ സംസാരിച്ചു.
3.മുളങ്കുന്നത്തുകാവ് : പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മസേനാംഗങ്ങളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. മാർച്ച് 10 ഞായറാഴ്ച വൈകുന്നേരം 4മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈജു ദേവസി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി എ.ആർ.ശ്രദ്ധ , പ്രസിഡൻ്റ് കെ.കെ.അനന്തു , പരിഷത്ത് ജില്ലാകമ്മിറ്റി അംഗങ്ങളായ സി.ബാലചന്ദ്രൻ ഐ.കെ.മണി, മേഖലാട്രഷറർ എം.എൻ. ലീലാമ്മ, ഡോ.ജിയോ തരകൻ,
ടി.ഹരികുമാർ, കെ.ആർ.ദിവ്യ എന്നിവർ സംസാരിച്ചു. തുടർന്ന്, “സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം” എന്ന വിഷയത്തിൽ ഡോ.എസ്.സുനിത (ഗവ:മെഡിക്കൽ കോളേജ്,തൃശൂർ ) ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
4.പേരാമംഗലം : പേരാമംഗലം യുവധാര ക്ലബ്ബുമായി സഹകരിച്ചാണ് മാർച്ച് 10ന് യൂണിറ്റ് സംവാദസദസ്സ് സംഘടിപ്പിച്ചത്. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ഉഷാദേവി ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാപഞ്ചായത്ത് ജൻ്റർ എജുക്കേഷൻ കോർ കമ്മിറ്റി അംഗം കെ.എസ്.മനോജ് കുമാർ “ലിംഗനീതിയും സമൂഹവും” എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. യൂണിറ്റ് പ്രസിഡണ്ട് സി.എസ്.ശ്രീജിത, സെക്രട്ടറി പ്രസന്ന അനിൽ, പഞ്ചായത്തംഗം സുഷിത ബാനിഷ്, അമൽ കൃഷ്ണ , മേഖലാപ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ, സെക്രട്ടറി വി.കെ.മുകുന്ദൻ, ജൻ്റർ വിഷയസമിതി മേഖലാകൺവീനർ കെ.വി.ആൻ്റണി, എ.ദിവാകരൻ, പി.വി.സൈമി ടീച്ചർ , ടി.എൻ.ദേവദാസ് , ടി.സത്യനാരായണൻ എന്നിവർ സംസാരിച്ചു.
5.അവണൂർ : അവണൂർ കുടുംബശ്രീയുമായി സഹകരിച്ച് വീട്ടുമുറ്റസംവാദം സംഘടിപ്പിച്ചു.
08/03/2024 വെള്ളിയാഴ്ച വൈകീട്ട് 5.30ന് വി.വി.സിജുവിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് വി.ഗീത സാബു അധ്യക്ഷത വഹിച്ചു. യുണിറ്റംഗം ലീന ജോർജ് ആമുഖാവതരണം നടത്തി. മേഖലാപ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ, ട്രഷറർ എം.എൻ.ലീലാമ്മ, സെക്രട്ടറി വി.കെ.മുകുന്ദൻ, എം.എ.ഗീത, ശശികല രവി, പി.കെ.ഉണ്ണികൃഷ്ണൻ, വി.എൻ.മോഹൻദാസ്, വി.വി.സിജു, പി.ആർ.സാജൻ, പി.വി.സൈമി ടീച്ചർ, ടി.സത്യനാരായണൻ എന്നിവർ സംസാരിച്ചു.
6.അവണൂർ : മറ്റൊരു കേന്ദ്രത്തിൽ കൂടി വനിതാദിന പരിപാടി സംഘടിപ്പിച്ചു. അവണൂർ ലിബർട്ടി വായനശാലയുമായി സഹകരിച്ച് മാർച്ച് 10ന് 2 മണിക്കാണ് വീണ്ടും വനിതാദിനം ആഘോഷിച്ചത്.
“സ്ത്രീശാക്തീകരണവും രാഷ്ട്രപുരോഗതിയും” എന്ന വിഷയമവതരിപ്പിച്ച് പരിഷത്ത് ജില്ലാപ്രസിഡണ്ട് സി.വിമല ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഗീത സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സെക്രട്ടറി വി.കെ.മുകുന്ദൻ, കെ.എസ്.രമാദേവി, പി.വി.സൈമി ടീച്ചർ, എം.എച്ച്.ഹിമ, ലിബർട്ടി വായനശാല പ്രസിഡണ്ട് എം.ഉണ്ണികൃഷ്ണൻ, സെക്രട്ടറി വി.ബി.മുകുന്ദൻ ടി.സത്യനാരായണൻ എന്നിവർ സംസാരിച്ചു.
7 & 8: ആരോഗ്യ സർവ്വകലാശാല & മെഡിക്കൽ കോളജ് : യൂണിറ്റുകൾ സംയുക്തമായി മാർച്ച് 12ന് ഉച്ചക്ക് 1.30 ന് വനിതാദിനം ആഘോഷിച്ചു. ആരോഗ്യസർവ്വകലാശാലയിലെ സെമിനാർ ഹാളിൽ നടന്ന സംവാദസദസ്സിൽ യൂണിറ്റംഗം ഡോ.കെ.ടി.സുഭദ്ര , “സ്ത്രീകൾക്കായ് നിക്ഷേപിക്കുക പുരോഗതി_ വേഗത്തിലാക്കുക” എന്ന സന്ദേശവാക്യത്തെ മുൻനിർത്തി ആമുഖാവതരണം നടത്തി. മെഡി.കോളേജ് യൂണിറ്റ് പ്രസിഡണ്ട് ഡോ.കെ.എ.ഹസീന ,മേഖലാപ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ, സെക്രട്ടറി വി.കെ.മുകുന്ദൻ, മേരി ഹെർബർട്ട്, ആർ.അഖിലേഷ് , ഡോ.പി.എസ്.ഷീന പി.വി.ഗ്രീഷ്മ, എം.ബിസ്മിന, പി.അനുരാധ, എ.പി.വൽസല, ഡോ.അദിൽ, ഐ.കെ.മണി, ടി.സത്യനാരായണൻ , കവിത പി.വേണുഗോപാൽ, എം.മിനു എന്നിവർ സംസാരിച്ചു.
9.ആരോഗ്യ സർവകലാശാല : മാർച്ച് 13, ഉച്ചക്ക് 1.15 ന് സർവകലാശാല സെനറ്റ് ഹാളിൽ ഡോക്യൂമെന്ററി പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു. മേഖലാസെക്രട്ടറി വി.കെ.മുകുന്ദൻ, പി.വി.സൈമി ടീച്ചർ, ഡോ.കെ.ടി.സുഭദ്ര, ഡോ.അദിൽ, അശ്വതി തുടങ്ങി 40ഓളം പേർ പങ്കെടുത്തു. 2019 ൽ ഓസ്കാർ അവാർഡ് കരസ്ഥമാക്കിയ “Period. End of Sentence ” ആണ് പ്രദർശിപ്പിച്ചത്.