വർക്കല മേഖലയിലെ ഗൃഹസന്ദർശനത്തിന് ആവേശത്തുടക്കം

0

വെന്നിക്കോട്, വെൺകുളം, കാട്ടുവിള, ഓടയം, ശ്രീനാരായണപുരം, മണമ്പൂർ, ഇലകമൺ, കിഴക്കേപ്പുറം യൂണിറ്റുകളിലാണ് വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ അംഗങ്ങളെയും കുടുംബാംഗങ്ങളെയും നേരിൽക്കാണാനുള്ള പരിപാടിക്ക് തുടക്കം കുറിച്ചത്.

വർക്കല മേഖലയിലെ വെന്നിക്കോട് യൂണിറ്റിലെ ഗൃഹസന്ദർശനത്തിൽ നിന്ന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗങ്ങളെ സംഘടനയുമായി കൂടുതൽ കണ്ണിചേർക്കുന്നതിനും യൂണിറ്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി ആവിഷ്‌കരിച്ച ഗൃഹസന്ദർശനപരിപാടിക്ക് വർക്കല മേഖലയിൽ തുടക്കമായി. വെന്നിക്കോട്, വെൺകുളം, കാട്ടുവിള, ഓടയം, ശ്രീനാരായണപുരം, മണമ്പൂർ, ഇലകമൺ, കിഴക്കേപ്പുറം യൂണിറ്റുകളിലാണ് വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ അംഗങ്ങളെയും കുടുംബാംഗങ്ങളെയും നേരിൽക്കാണാനുള്ള പരിപാടിക്ക് തുടക്കം കുറിച്ചത്. എല്ലാ വീടുകളിൽനിന്നും മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും സമൂഹത്തിൽ വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചതായും ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകിയവർ അഭിപ്രായപ്പെട്ടു. മാസികാവരിക്കാരെ കണ്ടെത്തുന്നതിനും പുതിയ അംഗങ്ങളെ സംഘടനയിലേക്ക് ആകർഷിക്കുന്നതിനും പരിപാടിയിലൂടെ സാധിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് ജെ. ശശാങ്കൻ, മേഖലാ പ്രസിഡണ്ട് എം സുരേഷ്‌കുമാർ, മേഖലാ സെക്രട്ടറി എം.ആർ വിമൽകുമാർ, ട്രഷറർ സുഭാഷ് ബാബു, യൂണിറ്റ് സെക്രട്ടറിമാർ, മേഖലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *