സന്തുഷ്ട ഗ്രാമം : ശില്പശാല നടത്തി

0

കോഴിക്കോട്: നാദാപുരം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിനെ സന്തുഷ്ട ഗ്രാമമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആദ്യഘട്ടമായി കുറ്റിപ്രം എ.എൽ.പി സ്കൂളിൽ ശില്പശാല നടന്നു. കൃഷി, മാലിന്യ പരിപാലനം, വികസനം എന്നീ വിഷയങ്ങളിൽ ക്ലാസുകളും, ചർച്ചകളും നടന്നു. ഭാവി പ്രവർത്തനത്തിന് രൂപരേഖ തയ്യാറാക്കാൻ അയൽ സഭകൾ വിളിച്ചു ചേർക്കാൻ ശില്പശാലയില്‍ തീരുമാനമായി.വാർഡ് വികസന സമിതി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലാച്ചി യൂണിറ്റ് , ജില്ല- മേഖല വികസന ഉപസമിതികളുടേയും പിന്തുണയോടെയാണ് സന്തുഷ്ട ഗ്രാമം പദ്ധതി നടപ്പാക്കുന്നത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ വികസന ഉപസമിതി കൺവീനർ വി കെ ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി .പത്താം വാർഡ് മെമ്പർ നിഷ മനോജ് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ പി ശ്രീധരൻ, എൻ.പി.ചന്ദ്രൻ ,പ്രൊഫ.ഒ.വി അശോകൻ എന്നിവർ അവതണം നടത്തി. പരിഷത്ത് നാദാപുരം മേഖല പ്രസിഡണ്ട് പി കെ അശോകൻ, മേഖല കമ്മിറ്റിയംഗം എ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ശശിധരൻ, കല്ലാച്ചി യൂണിറ്റ് പ്രസിഡണ്ട് അനിൽകുമാർ പേരടി എന്നിവർ ശില്പശാലക്ക് നേതൃത്വം നല്കിച.വാർഡ് വികസന സമിതി കൺവീനർ കരിമ്പിൽ ദിവാകരൻ സ്വാഗതവും സി ടി അനൂപ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *