വേളൂക്കര യൂണിറ്റ് വാർഷികം

0

വേളൂക്കര യൂണിറ്റ് വാർഷികം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കല്ലംകുന്ന് ഗ്രാമീണ വായനശാലയിൽ നടന്നു.

തൃശ്ശൂർ: വേളൂക്കര യൂണിറ്റ് വാർഷികം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കല്ലംകുന്ന് ഗ്രാമീണ വായനശാലയിൽ നടന്നു.
ജില്ലാ ട്രഷറർ ടി എ ഷിഹാബുദ്ദീൻ യൂണിറ്റ് രേഖ അവതരിപ്പിച്ചു. പ്രസിഡന്റ് ടി കെ രവി അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി നിമിൻ പി എസ് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
എൻ കെ വിജയൻ ജലസംരക്ഷണ പദ്ധതി സമർപ്പിക്കേണ്ടതിനെ പറ്റിയും കെ എസ് കുമാരൻ അംഗങ്ങളെ പ്രവർത്തകരാക്കേണ്ടതിനെ പറ്റിയും ഡി ലിയോൺ നവമാധ്യമങ്ങളിലൂടെ പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന നൂതനാശയങ്ങൾ ജനങ്ങളിലെത്തിക്കേണ്ടതിനെ പറ്റിയും സി കെ ഗണേഷ് പരിഷത്തിന്റെ ശാസ്ത്രീയ വീക്ഷണങ്ങൾ, വികസന കാര്യങ്ങളിലെ വിവാദ നിലപാടുകൾ എന്നിവയെ പറ്റിയും ടി കെ രവി യുവതയുടേയും പ്രത്യേകിച്ച് കുട്ടികളുടേയും മൊബൈൽ ദുരുപയോഗത്തെ പറ്റിയും പി ഡി ജയരാജ് പരിഷത്ത് ഏറ്റെടുക്കേണ്ട ജനപക്ഷ പ്രവർത്തനങ്ങളെ പറ്റിയും നിഖിൽ സുധീഷ് ഇ സാക്ഷരത, സ്ട്രീറ്റ് മാപ്പിംഗ്, നവമാധ്യമങ്ങൾ എന്നിവയുടെ സാധ്യതകളും ചർച്ച ചെയ്തു.
പുതിയ ഭാരവാഹികളായി ടി കെ രവി (പ്രസിഡന്റ്), ഇന്ദിരാ തിലകൻ (വൈസ് പ്രസിഡന്റ്), നിമിൻ പി.എസ് (സെക്രട്ടറി), സന്ദീപ് പി ഡി (ജോ.സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.
മേഖലാ ട്രഷറർ പി ഡി ജയരാജ് സ്വാഗതവും മേഖലാ ജോ. സെക്രട്ടറി നിഖിൽ സുധീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *