പേരാമംഗലം യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

0

കോലഴി മേഖലയിലെ കൈപ്പറമ്പ് പഞ്ചായത്തിൽ പേരാമംഗലം യൂണിറ്റ് രൂപീകരിച്ചു.

ഡോ. കവുമ്പായി യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

തൃശ്ശൂർ: കോലഴി മേഖലയിലെ കൈപ്പറമ്പ് പഞ്ചായത്തിൽ പേരാമംഗലം യൂണിറ്റ് രൂപീകരിച്ചു. കോലഴി മേഖലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഇതോടെ യൂണിറ്റുകളായി. ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ നടന്ന യോഗത്തിൽ പരിഷത്ത് പ്രസിദ്ധീകരണ സമിതി സംസ്ഥാന ചെയർമാൻ ഡോ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.
പരിഷത്തിന്റെ ചരിത്രം ഹ്രസ്വമായി വിവരിച്ച ഡോ. കാവുമ്പായി ബാലകൃഷ്ണൻ, വ്യത്യസ്ഥ പ്രവർത്തന മേഖലകളിൽ യോജിപ്പുകളുടെയും വിയോജിപ്പുകളുടെയും ശബ്ദങ്ങളെ ജനാധിപത്യപരമായി ഉൾക്കൊണ്ട് സമൂഹത്തിന്റെ വികസന പ്രവർത്തനത്തിൽ ജനപക്ഷ ഇടപെടലുകൾ നടത്തുന്ന ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമാണ് പരിഷത്ത് എന്ന് വിശദീകരിച്ചു .
യൂണിറ്റിൽ ഇപ്പോൾ 15 സ്ത്രീകൾ ഉള്‍പ്പെടെ 26 പേർ അംഗങ്ങളായുണ്ട്. ശ്രീജിത ബിനീഷ് (പ്രസിഡന്റ്), മിനി രാജൻ (വൈസ് പ്രസിഡന്റ്), സാവി സുധീഷ് (സെക്രട്ടറി), പ്രസന്ന അനിൽകുമാർ (ജോ.സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. തുടക്കത്തിൽ തന്നെ ഭാരവാഹികളെല്ലാം സ്ത്രീകളാണെന്നതു് പേരാമംഗലം യൂണിറ്റിനെ വ്യത്യസ്ഥമായി അടയാളപ്പെടുത്തുന്നു.
അന്തരിച്ച പ്രൊഫ. സി ജെ എസിന് ആദരാഞ്ജലികൾ അർപ്പിച്ചു തുടങ്ങിയ യോഗത്തിൽ കോലഴി മേഖല പ്രസിഡന്റ് ഐ കെ മണി അദ്ധ്യക്ഷനായി. മേഖല സെക്രട്ടറി എം എൻ ലീലാമ്മ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ, മുതിർന്ന അംഗം എ പി ശങ്കരനാരായണൻ, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ ടീച്ചർ, പഞ്ചായത്ത് മെമ്പർ സുഷിത ബാനിഷ് എന്നിവർ സംസാരിച്ചു. മേഖല വൈസ് പ്രസിഡന്റ് വി വി ദേവരാജൻ, മേഖല ട്രഷറർ എ ദിവാകരൻ, കെ വി ആന്റണി, ഡോ. എസ് എൻ പോറ്റി എന്നിവരും സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി സാവി സുധീഷ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *