വിദ്യാഭ്യാസ ജാഥ നാലാം ദിവസം – കണ്ണൂർ ജില്ല
17-11 2024 – വിദ്യാഭ്യാസജാഥ കണ്ണൂർ ജില്ലയിൽ പര്യടനം നടത്തി. സംസ്ഥാന പ്രസിഡൻ്റ് ടി.കെ. മീരാഭായി ടീച്ചർ ജാഥാ ക്യാപ്റ്റനും ഡോ. പി.വി. പുരുഷോത്തമൻ വൈസ് ക്യാപ്റ്റനും അശോകൻ. കെ.ആർ, ജയശ്രീ. പി.വി, വി.വി. ശ്രീനിവാസൻ, എം.എം ബാല കൃഷ്ണൻ , പി.വി. ദിവാകരൻ , എന്നിവർ ജാഥാംഗങ്ങളും പി.കെ. സുധാകരൻ മനേജരുമായിട്ടുള്ള ഒന്നാമത്തെ ജാഥ മാതാമംഗലം, വെള്ളോറ ,ചപ്പാരപ്പടവ്, കുറുമാത്തൂർ, ശ്രീകണ്ഠപുരം , പയ്യാവൂർ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിഇരിട്ടിയിൽ സമാപിച്ചു.
മാതാമംഗലം കേന്ദ്രത്തിൽ ഡോ. പി.വി പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. മാതാമംഗലം മേഖലയിലെ വെള്ളോറയിൽ നടന്ന ജാഥാ സ്വീകരണ പരിപാടിയിൽ കെ.ആർ അശോകൻ ജാഥാ വിശദീകരണം നടത്തി.
ചപ്പാരപ്പടവ് ജാഥാ സ്വീകരണ കേന്ദ്രത്തിൽ വി.വി. ശ്രീനിവാസൻ ജാഥാ ലക്ഷ്യങ്ങൾ വിശദീകരിച്ചു. കുറുമാത്തൂർ, ശ്രീകണ്ഠാപുരം, പയ്യാവൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ യഥാക്രമം ഡോ. പി.വി പുരുഷോത്തമൻ, കെ.ആർ അശോകൻ, വി.വി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
ഇരിട്ടിയിൽ നടന്ന സമാപന യോഗത്തിൽ ജനറൽ സെക്രട്ടറി പി.വി ദിവാകരൻ ജാഥാ സ്വീകരണം ഏറ്റുവാങ്ങി .എം.എം ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
ഒ. എം. ശങ്കരൻ വൈസ് ക്യാപ്റ്റനും കെ.വി വിനോദ് കുമാർ മനോജരും പ്രദീപ് കുമാർ കെ.പി, വിലാസിനി, പി.പി. ബാബു, എം. ദിവാകരൻ ,യമുന . എസ്, സുരേഷ് ബാബു തുടങ്ങിയവർ അംഗങ്ങളായിട്ടുമുള്ള രണ്ടാമത്തെ ജാഥ ഇരിണാവിൽ ആരംഭിച്ച് കണ്ണാടിപ്പറമ്പ്, മയ്യിൽ, ചെക്കിക്കുളം , ഏച്ചൂർ , കൂടാളി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്
ചാലയിൽ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ യമുന ടീച്ചർ, ഒ . എം. എസ്, പി. സുരേഷ് ബാബു ,പി.പി. ബാബു, വിലാസിനി . ടി. വി എന്നിവർ സംസാരിച്ചു.