വിദ്യാഭ്യാസ സെമിനാറുകൾ – സംഘാടക സമിതികൾ രൂപികരിച്ചു. 

0

വിദ്യാഭ്യാസ സെമിനാറുകൾ – സംഘാടക സമിതികൾ രൂപികരിച്ചു.

പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്ന പാഠ്യപദ്ധതി പരിഷ്ക്കരണ ശ്രമങ്ങൾ വിദ്യാഭ്യാസ പ്രവർത്തകരുടെയും അധ്യാപക സമൂഹത്തിൻ്റെയും ചർച്ചകൾക്കും സംവാദങ്ങൾക്കും വിധേയമാക്കുന്നതിന് മുന്നോടിയായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരത്തും കോഴിക്കോടുമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാറുകളുടെ സ്വാഗതസംഘങ്ങൾ രൂപീകരിച്ചു. 

        2024 ജൂലൈ 30 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന വിദ്യാഭ്യാസ സെമിനാറിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം തിരുവനന്തപുരം പരിഷത്ത് ഭവനിൽ ചേർന്നു. മുൻ സംസ്ഥാന പ്രസിഡന്റ്


ബി.രമേഷ് ഉദ്ഘാടനം ചെയ്തു. രണ്ടു പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പാഠ്യപദ്ധതി പരിഷ്ക്കരണ ശ്രമങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നതായി അദ്ദേഹം പറഞ്ഞു. നിർവാഹക സമിതി അംഗം അഡ്വ.വി..കെ.നന്ദനൻ, ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി ചെയർമാൻ വി.ജയകുമാർ എന്നിവർ സംസാരിച്ചു. യോഗത്തിൽ വിവിധ അധ്യാപക-സർവ്വീസ് സംഘടന പ്രതിനിധികൾ പങ്കെടുത്തു . തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ജെ. ശശാങ്കൻ അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ ജോയിൻ്റ് സെക്രട്ടറി ആർ. ജയച്ചന്ദ്രൻ സ്വാഗതവും ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ അനിൽ നാരായണര് നന്ദിയും രേഖപ്പെടുത്തി

സംഘാടക സമിതി ചെയർമാനായി ബി. രമേഷിനെയും ജനറൽ കൺവീനറായി

 അനിൽനാരായണരെയും തെരെഞ്ഞെടുത്തു. 

 

  2024 ആഗസ്റ്റ് 3 ന് കോഴിക്കോട് നടക്കുന്ന വിദ്യാഭ്യാസ സെമിനാറിൻ്റെ സ്വാഗത സംഘം രൂപീകരണയോഗം 22/7/24 ന് കോഴി ക്കോട് പരിഷത്ത് ഭവനിൽ ചേർന്നു. കേന്ദ്ര നിർവാഹക സമിതി അംഗം പി. കെ. സതീശ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ആർ. വിശദീ കരണം നടത്തി. സെമിനാറിൻ്റെ പ്രസക്തിയും പ്രാധാന്യവും ഊന്നി യുള്ളതായിരുന്നു അവതരണം . വിദ്യാഭ്യാസ മേഖലയിൽ പരിഷത്ത് നടത്തിയ ഇടപെടലുകൾ അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി. മാസിക മാനേജിങ് എഡിറ്റർ പി.എം.വിനോദ് കുമാർ സംസാരിച്ചു.

 

 സ്വാഗത സംഘം ഭാരവാഹികൾ

ചെയർമാൻ :

ബി. മധു 

 കൺവീനർ :

ഡോ. രമേഷ് കെ

Leave a Reply

Your email address will not be published. Required fields are marked *