ചാന്ദ്രദിനാഘോഷം – ഗവ: എൽ . പി .എസ് വെള്ളൂർ

ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളൂർ ഗവ. LPS ൽ ചാന്ദ്രദിന പരിപാടികൾ സംഘടിപ്പിച്ചു.

2024 ജൂലൈ 22ന് സ്കൂളിൽ നടന്ന യോഗത്തിൽ, നിധീഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ HM  ബീനാകുര്യൻ സ്വാഗതവും PTA പ്രസിഡന്റ്‌  മോഹനൻ T. B. ആശംസയും പറഞ്ഞു. തുടർന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന പരിപാടികൾ അവതരിപ്പിച്ചു.

 യൂണിറ്റ് സെക്രട്ടറി  രാജു, ചാന്ദ്രദിന വീഡിയോ പ്രസന്റേഷൻ,  രേഷ്മ മംഗലത്ത് രചിച്ച് ആലപിച്ച ചാന്ദ്രദിന കവിത,  V. N . മണിയപ്പൻ്റെ നേതൃത്വത്തിൽ പാട്ടു പരിശീലനം തുടങ്ങിയ പരിപാടികൾ ചാന്ദ്രദിനത്തിന് അവതരിപ്പിക്കപ്പെട്ടു