അധ്യാപക പരിശീലനം പൂർത്തിയായി സ്‌കൂൾതല വിജ്ഞാനോത്സവത്തിന് പൂർണസജ്ജം
സ്‌കൂൾവിജ്ഞാനോത്സവത്തിന്റെ ജില്ലയിലെ ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള അധ്യാപക പരിശീലനം തിരുവനന്തപുരം ജില്ലയിൽ പൂർത്തിയായി. ജില്ലാതലത്തിൽ പരിശീലനം ലഭിച്ചവരാണ് ക്ലസ്റ്റർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത്. കിളിമാനൂരിൽ ജില്ലാകമ്മിറ്റി അംഗം സി.വി. രാജീവ്, മേഖലാ സെക്രട്ടറി എം.ബി. സുനീർ, എസ്. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മുവുവൻ സ്‌കൂളുകളിലും വിജ്ഞാനോത്സവം നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.
കഴക്കൂട്ടം മേഖലയിൽ കണിയാപുരം സബ് ജില്ല ബിആർസി സെന്റർ ചന്തവിള ഗവ. യുപി സ്‌കൂളിലാണ് പരിശീലനം സംഘടിപ്പിച്ചത്. മേഖല പ്രസിഡണ്ട് പ്രൊഫ. ഷാജി വർക്കി ഉദ്ഘാടനം ചെയ്തു. മേഖല ബാലവേദി കൺവീനർ ഹരിഹരൻ, ഉഷാനന്ദിനി ടീച്ചർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. മേഖല വൈസ് പ്രസിഡന്റ് ദേവപാലൻ, സെക്രട്ടറി ജോർജ് വിക്ടർ, കമ്മിറ്റി അംഗങ്ങളായ സുനിൽ കുമാർ കാര്യവട്ടം, ശശിധരൻ കഴക്കൂട്ടം എന്നിവരും സന്നിഹിതരായി. കണിയാപുരം സബ്ജില്ല വിദ്യാഭ്യാസ ഓഫീസർ രവികുമാർ പരിശീലന വേദി സന്ദർശിച്ചു.
നെടുമങ്ങാട് മേഖലയിലെ അധ്യാപകർക്കുള്ള പരിശീലനം നെടുമങ്ങാട് ടൗൺ എൽ പി എസിൽ വച്ചാണ് നടന്നത്. നെടുമങ്ങാട് ടൗൺ എൽപിഎസ് ഹെഡ്മാസ്റ്റർ കെ. സനൽ കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ കെ നാഗപ്പൻ അധ്യക്ഷനായി. ജിജോ കൃഷ്ണൻ പരിശീലനം നയിച്ചു. ജില്ല പരിസര വിഷയ സമിതി കൺവീനർ ബി നാഗപ്പൻ, മേഖലാ കൺവീനർ എസ്.വി. രാജേഷ്, ജി പോറ്റി, ചന്ദ്രൻ ചട്ടിയാർ, മേഖലാ സെക്രട്ടറി എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം മേഖലയിൽ ഫോർട്ട് യു.പി. സ്‌കൂളിൽ സംഘടിപ്പിച്ചു. ജില്ലാ വിജ്ഞാനോത്സവം കൺവീനർ ജെ.എൻ. ജയരാജി, വിദ്യാഭ്യാസ വിഷയസമിതി മേഖലാ കൺവീനർ പി. ഗിരീഷൻ, സൗമ്യ എന്നിവർ നേതൃത്വം നൽകി. മേഖലാ സെക്രട്ടറി എം.എസ്. ബാലകൃഷ്ണൻ, വി. വേണുഗോപാലൻനായർ, പി. വേണുഗോവിന്ദ് കുമാർ എന്നിവർ പങ്കെടുത്തു.