കോവിഡ് വാർഡിലേയ്ക്ക് വാട്ടർ ഫിൽറ്ററുകൾ നൽകി
മെഡിക്കൽ കോളേജ് യൂണിറ്റിന്റെ വകയായി മൂന്ന് ഫിൽറ്ററുകൾ സൂപ്രണ്ടിന് കൈമാറി
തൃശ്ശൂർ: മെഡിക്കൽ കോളേജ് കൊവിഡ് വാർഡുകളിലെ ശുദ്ധജല പ്രശ്നത്തിന് താൽക്കാലിക വിരാമം. വാഡുകളിലെ വാട്ടർ ഫിൽറ്ററുകൾ കേടായതിനെ തുടർന്ന് രോഗികളും കൂട്ടിരുപ്പുകാരും വലിയ ദുരിതത്തിലായിരുന്നു. ഈ ഘട്ടത്തിലാണ് പ്രശ്നം പരിഹരിക്കാൻ മെഡി.കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നിഷ എം ദാസ് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ചത്.
മെഡിക്കൽ കോളേജ് യൂണിറ്റിന്റെ വകയായി മൂന്ന് ഫിൽറ്ററുകൾ സൂപ്രണ്ടിന് കൈമാറി. യൂണിറ്റ് പ്രസിഡണ്ട് ഡോ. എ സരിൻ, വൈസ് പ്രസിഡണ്ട് പ്രിയ കെ നായർ എന്നിവരിൽ നിന്ന് മെഡി.കോളേജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ ഏറ്റുവാങ്ങി. പരിഷത്ത് പ്രവർത്തകയും മെഡി. കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ. നിഷ എം ദാസ് സന്നിഹിതയായിരുന്നു.
ശാശ്വത പരിഹാരത്തിന് മണിക്കൂറിൽ 2000 ലിറ്റർ വെള്ളം ശുദ്ധീകരിച്ചു കിട്ടുന്ന UF പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.