വെള്ളൂരിൻ്റെ വികസന സാധ്യതകൾ വിലയിരുത്തി പരിഷത്ത് യൂണിറ്റ് വാർഷികം സംഘടിപ്പിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളൂർ യൂണിറ്റ് വാർഷികം ഉത്തരവാദിത്വ ടൂറിസം വെള്ളൂരിൻ്റെ സാധ്യതകൾ എന്ന വിഷയത്തിൽ വെള്ളൂരിൻ്റെ സമഗ്ര മാറ്റത്തിന് പ്രതീക്ഷയേകി സമാപിച്ചു.
ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി സി.ഇ. ഓ രൂപേഷ് കുമാർ കെ വെള്ളൂരിൻ്റെ വികസന സാധ്യതകൾ എന്ന വിഷയത്തിൽ അവതരണം നടത്തി. നിലവിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരും താൽപര്യമുള്ളവരുമായ സദസ്സിന് ശരിയായ മാർഗ്ഗനിർദ്ദേശങ്ങളും കാഴ്ചപ്പാടും നൽകിയാണ് വിഷയാവതരണം നടത്തിയത്. ചർച്ചയിൽ പങ്കെടുത്ത് സുലേഖാ ബാബു പോൾ , കൃഷ്ണൻ കുട്ടി നായർ പി.പി. തങ്കമ്മ വർഗീസ്, സാബു ഐസക്, വർഗീസ് എ.കെ. മനോഹരൻ വി.എൻ , രഘു മ്യാൽപ്പള്ളി, അലിയാർ വി.എം
തുടങ്ങിയവർ സംസാരിച്ചു. മൂവാറ്റുപുഴയാർ മലിനീകരണത്തിനെതിരേയും KPPL അധീനതയിലുള്ള ക്വാർട്ടേഴ്സ് അടക്കമുള്ള കെട്ടിടങ്ങളുടെ നാശോന്മുഖാവസ്ഥയിലും ആശങ്ക രേഖപ്പെടുത്തിയ പ്രമേയങ്ങൾ വാർഷിക അംഗീകരിച്ചു. സംഘടന റിപ്പോർട്ട് ജില്ലാ കമ്മിറ്റിയംഗം സി.ശശിയും കൃതജ്ഞത വി.എൻ. മണിയപ്പനും നടത്തി .
പുതിയ ഭാരവാഹികളായി ദാമോദരൻ എ കെ (പ്രസിഡൻ്റ്) വർഗീസ് എ.കെ. (വൈസ് പ്രസിഡൻ്റ്)
രമേശൻ സി.എ. (സെക്രട്ടറി)
രാജു പി.എൻ. (ജോ. സെക്രട്ടറി) എന്നിവരെ യോഗം തെരഞ്ഞെടുത്തു