ബാലവേദി ഉപസമിതിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സംഗമം നടത്തി
09 ആഗസ്റ്റ് 2023
വയനാട്
കൽപ്പറ്റ: ജില്ലാ ബാലവേദി ഉപസമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷൻ പാർക്കിൽ വച്ച് നാഗസാക്കി ദിനമായ ആഗസ്റ്റ് 9ന് യുദ്ധവിരുദ്ധ സംഗമം നടത്തി.
സഡാക്കോയുടെ കഥ പറഞ്ഞ് കുട്ടികൾക്ക് യുദ്‌ധവിരുദ്ധ സന്ദേശം പകർന്നുകൊണ്ട് ബാലവേദി ഉപസമിതി ജില്ലാ കൺവീനർ ഒ.കെ പീറ്റർ ഉദ്ഘാടനം നിർവഹിച്ചു.
സഡാക്കോകളെ നിർമിച്ചും യുദ്ധവിരുദ്ധ ഗാനങ്ങൾ ആലപിച്ചും നൂറോളം കുരുന്നുകൾ രാവിലെ 9 മണി മുതൽ രണ്ട് മണിക്കൂറോളം പരിപാടിയിൽ സജീവ പങ്കാളിത്തം വഹിച്ചു.കൽപ്പറ്റ എസ്.ഡി.എം.എൽ.പി സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. പി.അനിൽകുമാർ ,ചിന്തന ബിജോ, എം.പി മത്തായി, സി. ജയരാജൻ, മോഹനൻ താന്നിക്കൽ എന്നിവർ നേതൃത്വം നൽകി
ചെറു കൈകൾ വാനിലുയർത്തി പുതുലോകപ്പാട്ടും പാടി കുരുന്നുകൾ നടത്തിയ യുദ്ധവിരുദ്ധ റാലിയോടെ പരിപാടിയ്ക്ക് പരിസമാപ്തിയായി.