ശാസ്ത്ര വിനിമയം പുതിയ കാലത്ത് – ലൂക്ക ത്രിദിന ശില്പശാലക്ക് തുടക്കമായി

0

തിരുവനന്തപുരത്ത് നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായാണ് ലൂക്ക ശില്പശാല സംഘടിപ്പിക്കുന്നത്.

13 ആഗസ്റ്റ് 2023 / തിരുവനന്തപുരം

ശാസ്ത്രവിനിമയരംഗത്തെ പുതിയ സാധ്യതകൾ ചർച്ച ചെയ്യുകയും കർമ്മപരിപാടി രൂപപ്പെടുത്തുകയും ലക്ഷ്യമിട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണം ലൂക്ക സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ശാസ്ത്രവിനിമയ ശില്പശാലക്ക് തിരുവനന്തപുരം ലെനിൻ ബാലവാടി ഹാളിൽ തുടക്കമായി.

കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധസംഘടനകൾ ചേർന്ന് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പുതിയ കാലത്തിന്റെ ഭാഷയും രീതികളും തിരിച്ചറിഞ്ഞ് വിനിമയ ശൈലി സ്വായത്തമാക്കുക എന്നതാണ് വർത്തമാന കാലത്തെ ശാസ്ത്ര വിനിമയം നേരിടുന്ന വെല്ലുവിളിയെന്ന് ശില്പശാല വിലയിരുത്തി.

ആദ്യ ദിവസത്തെ ആദ്യ
സെഷനിൽ സ്വതന്ത്ര വിജ്ഞാനം മലയാളത്തിലെ ശാസ്ത്രവിനിമയം ഓൺലൈൻ വരെ എന്ന വിഷയം കെ.കെ. കൃഷ്ണകുമാർ അവതരിപ്പിച്ചു. ജി.സാജൻ മോഡറേറ്ററായി.സി.എം മുരളീധരൻ , ഡോ സംഗീത ചേനംപുല്ലി, ഡോ.അഞ്ജന എസ്.എസ്., ദിലീപ് മലയാലപ്പുഴ എന്നിവർ പ്രതികരണങ്ങൾ നടത്തി.

ശാസ്ത്ര വിനിമയം നാളെ എന്ന വിഷയം അരുൺ രവി അവതരിപ്പിച്ചു. ഡോ.എൻ. ഷാജി മോഡറേറ്റായി. സീമ ശ്രീലയം, ഡോ.വൈശാഖൻ തമ്പി, ജി ബിജുമോഹൻ, നവനീത് കൃഷ്ണൻ എന്നിവർ പ്രതികരണങ്ങൾ അവതരിപ്പിച്ചു.

രണ്ടാമത്തെ സെഷനിൽ വിജ്ഞാനസമൂഹവും ശാസ്ത്രബോധവും എന്ന വിഷയം പ്രൊഫ.കെ. പാപ്പൂട്ടി അവതരിപ്പിച്ചു.
ടി.കെ. മീരാഭായ് , മോഡറേറ്ററായി. ഡോ.മനോജ് കോമത്ത്, ഡോ രതീഷ് കൃഷ്ണൻ, രാജേഷ് കെ.പി. എന്നിവർ പ്രതികരണങ്ങൾ അവതരിപ്പിച്ചു.

ശാസ്ത്ര വിനിമയം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയം ഡോ.കെ.പി. അരവിന്ദൻ അവതരിപ്പിച്ചു.
ഡോ വി രാമൻകുട്ടി മോഡറേറ്ററായി. ഡോ.സിന്ധു എസ്., പി.കെ. ബാലകൃഷ്ണൻ, ഡോ. ശ്യാം വി.എസ്, ഡോ.പ്രസാദ് അലക്സ് എന്നിവർ പ്രതികരണങ്ങൾ അവതരിപ്പിച്ചു. വൈകീട്ട് ശാസ്ത്രവിനിമയം – വീഡിയോ പ്രദർശനം നടന്നു. ജി. സാജൻ ക്യുറേറ്ററായി.

സത്യാനന്തര കാലത്തെ ശാസ്ത്രവിനിമയം , ആശയാവതരണങ്ങൾ –
ഏറ്റെടുക്കേണ്ട മുൻഗണനാ വിഷയങ്ങൾ ഏതെല്ലാമാണ്? ആരോടെല്ലാമാണ് ശാസ്ത്രം വിനിമയം ചെയ്യേണ്ടത്? എങ്ങനെ വിനിമയം ചെയ്യണം ? തുടങ്ങിയവ ചർച്ചാ വിഷയമാക്കുന്ന ശില്പശാല ബുധനാഴ്ച സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *