യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യുവ സമിതിയുടെയും ദർശന ലൈബ്രറി യുവതയുടെയും ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘ ഗീവ് പീസ് എ ചാൻസ്’ എന്ന പേരിൽ യുദ്ധവിരുദ്ധ സംഗമം നടത്തി.
06 ആഗസ്റ്റ് 2023
വയനാട്
കൽപ്പറ്റ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യുവ സമിതിയുടെയും ദർശന ലൈബ്രറി യുവതയുടെയും ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ‘ഗീവ് പീസ് എ ചാൻസ് ‘ എന്ന പേരിൽ യുദ്ധവിരുദ്ധ സംഗമം നടത്തി. ചലച്ചിത്ര പ്രദർശനം, സഡാക്കോ കൊക്ക് നിർമ്മാണം, ഗാനാവതരണം എന്നിവയും സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല പ്രസിഡണ്ട് എം. പി. മത്തായി മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് ശിവൻ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എം. ദേവകുമാർ, ലൈബ്രറി സെക്രട്ടറി കെ. കെ. മോഹൻദാസ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യൂണിറ്റ് പ്രസിഡന്റും ദർശന യുവസമിതി ചെയർപേഴ്സണുമായ കെ. എ. അഭിജിത്ത്, പി. ബിജു, ജയേഷ്, എസ്. ഷീബ എന്നിവർ സംസാരിച്ചു. സ്വാതി, മീനു, ഹെലൻ എന്നിവർ സഡാക്കോ കൊക്ക് നിർമ്മാണത്തിന് നേതൃത്വം നൽകി.