ഡോ.ബി.ഇക്ബാല്‍, ഡോ.സി രാമകൃഷ്ണൻ , എം ദിവാകരൻ എന്നിവര്‍ക്ക് ബഹുമതികള്‍

0

05 ആഗസ്റ്റ് 2023

പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗങ്ങളായ ഡോ.ബി.ഇക്ബാല്‍, ഡോ.സി രാമകൃഷ്ണൻ , എം ദിവാകരൻ എന്നിവര്‍ക്ക് ബഹുമതികള്‍.

ഈ വര്‍ഷത്തെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അബുദാബി ശക്തി അവാര്‍ഡിനാണ് ഡോ.ബി.ഇക്ബാല്‍ അര്‍ഹനായത്. മഹാമാരികള്‍- പ്ലേഗ് മുതല്‍ കോവിഡ് വരെ എന്ന കൃതിക്കാണ് അവാര്‍ഡ്.

പ്രവാസി സംഘടനയായ ദമാം നവോദയയുടെ പ്രഥമ കോടിയേരി ബാലകൃഷ്ണന്‍ പുരസ്കാരത്തിലെ പ്രത്യേക പരാമര്‍ശത്തിനാണ് ഡോ.സി രാമകൃഷ്ണൻ , എം ദിവാകരന്‍ എന്നിവര്‍ അര്‍ഹമായത്. നൂതന ആശയങ്ങളുമായി വിദ്യാഭ്യാസരംഗത്ത് മാതൃകാപരമായി ഇടപെടല്‍ നടത്തുന്നതിനാണ് പുരസ്കാരം.

ഡോ.ബി.ഇക്ബാല്‍, ഡോ.സി രാമകൃഷ്ണൻ , എം ദിവാകരന്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *