യുവസമിതി ക്യാമ്പ് പാലക്കാട്ജില്ല

0

28/7/2024 ഞായറാഴ്ച പാലക്കാട് മോയൻസ് എൽ. പി സ്കൂളിൽ വച്ച് പാലക്കാട് ജില്ലാ യുവസമിതി ക്യാമ്പ് നടന്നു. വിവിധ മേഖലകളിൽ നിന്നും അറുപതോളം യുവസമിതി പ്രവർത്തകർ പങ്കെടുത്തു.പങ്കാളിത്തം കൊണ്ടും ഉള്ളടക്കത്തിൻ്റെ സവിശേഷത കൊണ്ടും ക്യാമ്പ് വേറിട്ടൊരു അനുഭവമായി.

     ജന്റർ വിഷയത്തിൽ പാലക്കാട് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം പ്രൊഫസർ ആയ ഡോ. അർജുൻ അവതരണം നടത്തി. തുടർന്ന് നടന്ന ചർച്ചയും അനുഭവം പങ്കുവെക്കലുമെല്ലാം ആ സെഷൻ ഓരോരുത്തരും ഉൾക്കൊണ്ടതിന് തെളിവായിരുന്നു. അതിനുശേഷം സുധീർമാഷിന്റെ നേതൃത്വത്തിൽ നടന്ന കളിയും പ്രദോഷിന്റെ കഥ പറച്ചിലുമെല്ലാ൦ പ്രവർത്തകർക്ക് ഊർജ്ജം പകരുന്നതായിരുന്നു.

ഉച്ചയ്ക്ക് ശേഷം പാലക്കാട് ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥർ അപകടത്തിൽ പെടുന്നവർക്ക് നൽകേണ്ട പ്രാഥമിക ശുശ്രൂഷയെക്കുറിച്ച് പരിചയപ്പെടുത്തലു൦ പരിശീലനവു൦ നൽകി.

സ്കൂളിലെ പ്രധാനധ്യാപകൻ ആയ സനോജ് മാഷിന്റെ പാട്ടും, സുരേഷേട്ടന്റെ കവിതയുമെല്ലാ൦ പരിപാടിയുടെ ഭ൦ഗി കൂട്ടി.

ക്യാമ്പിൽ പങ്കെടുത്ത കൂട്ടുകാരുടെ വ്യക്തിപരമായ അനുഭവങ്ങളും, തുറന്നുപറച്ചിലുമെല്ലാ൦ വൈകാരികമായി സ്പർശിക്കുന്നതായിരുന്നു.

ഇനിയുള്ള പ്രവർത്തനങ്ങളിൽ ഒരുമിച്ചുകൂടാ൦ എന്ന ഉറപ്പിലാണ് ക്യാമ്പ് അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed