Home / സൗരോത്സവം

സൗരോത്സവം

തിരുവനന്തപുരം ജില്ലയിൽ സൂര്യോത്സവങ്ങൾ 38 കേന്ദ്രങ്ങളിൽ

തിരുവനന്തപുരം: ജില്ലയിൽ 38 ഇടങ്ങളിൽ സൂര്യോൽസവങ്ങൾ സംഘടിപ്പിച്ചു. ബാലസംഘം, ഗ്രന്ഥശാലകൾ, സ്കൂളുകൾ, നാഷണൽ സർവീസ് സ്കീം, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി വിവിധ സംഘടനകള്‍ സൂര്യോൽസവത്തിന്റെ ഭാഗമായി. കുട്ടികളും മുതിർന്നവരുമായി പതിനയ്യായിരത്തിലേറെ പേർ ഗ്രഹണം കാണാനും അറിയാനും ഈ കേന്ദ്രങ്ങളിൽ എത്തി. തിരുവനന്തപുരം ജില്ലയിലെ 96 സ്കൂളുകളിൽ നടന്ന എൻ.എസ്.എസ് ക്യാമ്പുകളിലെ കുട്ടികളും ഗ്രഹണം വീക്ഷിച്ചു. പ്രത്യേക കണ്ണുകൾക്കു പുറമേ പ്രൊജക്ടർ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളും ഗ്രഹണ നിരീക്ഷണത്തിന് പല കേന്ദ്രങ്ങളിലും …

Read More »

വലയ സൂര്യഗ്രഹണത്തെ ആവേശത്തോടെ വരവേറ്റ് വയനാട്

വയനാട്: വലയ സൂര്യഗ്രഹണ മഹാ സംഗമം കൽപ്പറ്റയിലും ഉപസംഗമങ്ങൾ മീനങ്ങാടി പഞ്ചായത്തു മൈതാനം, മാനന്തവാടി യു.പി.സ്കൂൾ,കുപ്പാടി ഗവ.സ്കൂൾ, പുൽപ്പള്ളി വിജയാ ഹയർ സെക്കൻഡറി മൈതാനം എന്നിവിടങ്ങളിൽ വർദ്ധിച്ച ജനപങ്കാളിത്തത്തോടെ നടന്നു. ജില്ലയിൽ എല്ലാ പരിഷത്ത് യൂണിറ്റുകളിലും, വായനശാലകളിലും ഗ്രഹണ നിരീക്ഷണ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. കുടുംബശ്രീ യൂണിറ്റുകളും, ബലസഭകളും, സന്നദ്ധ സംഘടനകളും ചേരുമ്പോൾ ജില്ലയിൽ 500 കേന്ദ്രങ്ങളിൽ ഗ്രഹണ നിരീക്ഷണം നടന്നിട്ടുണ്ട്. പൂർണ്ണ വലയം നന്നായി കണ്ടത് മാനന്തവാടിയിലും പുൽപ്പള്ളിയിലും ആണ്. …

Read More »

ആവേശമായി കൂടാളിയിൽ സൗരോത്സവ ക്യാമ്പ്

കൂടാളിയിൽ സംഘടിപ്പിച്ച ജില്ലാ തല വലയ സൂര്യഗ്രഹണ നിരീക്ഷണ ക്യാമ്പിൽ കെ.കെ രാഗേഷ് എംപി ഗ്രഹണം നീരിക്ഷിക്കുന്നു. കണ്ണൂർ: ജില്ലാ ബാലവേദി സബ് കമ്മിറ്റി അക്കാദമികമായി ഏകോപിപ്പിച്ച് വിവിധ സംഘടനകളുടെ സഹകരണത്താൽ സംഘടിപ്പിച്ച സൗരോത്സവം കൂടാളിയിൽ അവേശകരമായ അനുഭവമായി. നൂറുകണക്കിന് കുട്ടികളും നൂറ് കണക്കിന് രക്ഷിതാക്കളും ബഹുജനങ്ങളുമായി ക്യാമ്പിൽ ആയിരത്തോളം പേർ പങ്കാളികളായി തലേന്ന് തന്നെ കൂടാളി ഹൈസ്കൂളിൽ എത്തിയിരുന്നു. താമസ സൗകര്യവും ഭക്ഷണവും സംഘാടക സമിതി ഒരുക്കി. തിങ്ങി …

Read More »

ആകാശവിസ്മയം കാണാൻ ആവേശപൂർവ്വം…

തൃശൂര്‍ വിജ്ഞാൻസാഗറില്‍ വലയ സൂര്യഗ്രഹണം നിരീക്ഷിക്കുന്നവര്‍ തൃശ്ശൂർ: ജില്ലയിൽ 200ഓളം കേന്ദ്രങ്ങളിൽ ഗ്രഹണക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയിരുന്നു. തൃശ്ശൂർ നഗരത്തിൽ പ്രധാനമായും രണ്ട് കേന്ദ്രങ്ങളിലാണ് ഗ്രഹണം കാണാൻ സൗകര്യം ഒരുക്കിയത്. രാമവർമ്മപുരം വിജ്ഞാൻസാഗർ ശാസ്ത്രസാങ്കേതിക പാർക്കുമായി സഹകരിച്ചായിരുന്നു അതിലൊന്ന് . മറ്റൊന്ന് , തൃശ്ശൂർ കിഴക്കേ ഗോപുരനടയിൽ എക്സിബിഷൻ ഗ്രൗണ്ടിലും. വിജ്ഞാൻസാഗർ ഗേറ്റിനു മുന്നിൽ രാവിലെ എട്ടിനു മുമ്പുതന്നെ ജനം തടിച്ചുകൂടി തുടങ്ങിയിരുന്നു. അവിടെ നടന്ന പരിപാടിയിൽ കോർപ്പറേഷൻ മേയർ അജിത വിജയൻ, …

Read More »

സൂര്യഗ്രഹണത്തെ വരവേൽക്കാൻ ശാസ്ത്ര ക്ലാസുകൾ

കോഴിക്കോട് ജില്ലാ സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രൊഫ. കെ പാപ്പുട്ടി സംസാരിക്കുന്നു. കോഴിക്കോട്: വലയസൂര്യഗ്രഹണത്തിന് മുന്നോടിയായി ജില്ലയിൽ വ്യാപകമായി ശാസ്ത്ര ക്ലാസുകൾ നടത്തും. റീജിയണൽ സയൻസ് സെന്റർ, ഗ്രന്ഥശാലാ സംഘം, ജില്ലാ വിദ്യാഭ്യസ വകുപ്പ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കുടുംബശ്രീ മിഷന്‍, അസ്ട്രോണമി ക്ലബ്ബുകൾ തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും അടങ്ങിയ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജില്ലാതല റിസോർസ് പേഴ്സൺ പരിശീലനം മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ …

Read More »

സൗരോത്സവ ക്ലാസ്

പാലക്കാട്: ആലത്തൂർ മേഖലയിലെ എരിമയൂർ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർക്ക് കർത്താ മാസ്റ്റർ സൗരോത്സവ ക്ലാസ് നയിച്ചു.

Read More »

സൂര്യഗ്രഹണം കൂടാളിയിൽ വൻ ഒരുക്കം

ശാസ്ത്രകേരളം പത്രാധിപർ ഒ എം ശങ്കരൻ വലയസൂര്യഗ്രഹണം ക്ലാസ്സ് നയിക്കുന്നു. കണ്ണൂർ: പ്രകൃതി പ്രതിഭാസമായ വലയ സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ കൂടാളി മേഖലയിൽ വലിയ ഒരുക്കങ്ങൾ നടന്നുവരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. നിരവധി ശാസ്ത്ര ക്ലാസ്സുകൾ ഇതിനകം നടന്നു കഴിഞ്ഞു. ഡിസംബർ 25 ന് 200 ലധികം കുട്ടികളും ശാസ്ത്രസ്നേഹികളും കൂടാളി ഹയർ സെക്കണ്ടറി സ്കൂളിൽ ക്യാമ്പ് ചെയ്യും. വലയ സൂര്യഗ്രഹണം …

Read More »

വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം

കാസര്‍ഗോഡ് ചെറുവത്തൂർ ഉപജില്ലയിലെ അധ്യാപക ശില്പശാലയിൽ നിർമ്മിച്ച കണ്ണടകളുമായി അധ്യാപകർ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാനും പുതുതലമുറയിൽ ശാസ്ത്രബോധം വളർത്താനുമുള്ള ഒരു അവസരമായി ജില്ലാ കമ്മിറ്റി വലയ സൂര്യഗ്രഹണത്തെ കാണുന്നു. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായി ജില്ലാ ശാസ്ത്രാവബോധ സമിതി രൂപീകരിച്ച് ഗ്രന്ഥശാലാ സംഘം, കുടുംബശ്രീ മിഷൻ, സയൻസ് ക്ലബ്ബുകൾ, അധ്യാപക, വിദ്യാർത്ഥി, ബഹുജന പ്രസ്ഥാനങ്ങൾ ഇവയുടെ ഒക്കെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് …

Read More »

വലയ സൂര്യഗ്രഹണം നമുക്ക് നാടെങ്ങും ആഘോഷമാക്കാം

നാട്ടിലിറങ്ങി നാട്ടുകാരോട് ശാസ്ത്രം പറയാന്‍ നമുക്ക് ലഭിച്ച ഏറ്റവും വലിയ അവസരമാണ് ഡിസംബര്‍ 26 നു കേരളത്തില്‍ ദൃശ്യമാവുന്ന വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയം. ജ്യോതിശാസ്ത്ര സംഭവങ്ങളേയും ശാസ്ത്രവാര്‍ഷികങ്ങളേയും ശാസ്ത്രത്തിന്റെ രീതിയും വളര്‍ച്ചയും ചര്‍ച്ച ചെയ്യാനുള്ള അവസരമായി പ്രയോജനപ്പെടുത്തണമെന്നാണ് പത്തനംതിട്ടയില്‍ നടന്ന അമ്പത്തിയാറാം വാര്‍ഷിക സമ്മേളനം‍ അംഗീകരിച്ച ഭാവി പ്രവര്‍ത്തന സമീപനത്തില്‍ ഊന്നിപ്പറഞ്ഞിരുന്നത് എന്നത് ഓര്‍ക്കുമല്ലോ. ആവര്‍ത്തനപ്പട്ടികയുടെ നൂറ്റിയമ്പതാം വാര്‍ഷികാഘോഷവും മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അമ്പതാം വാര്‍ഷികവുമായിരുന്നു ഇക്കൊല്ലം ആദ്യം …

Read More »