Home / പത്രക്കുറിപ്പ്

പത്രക്കുറിപ്പ്

News Letter

ഖാദർ കമ്മിറ്റി റിപ്പോർട്ട് സമഗ്രമായാണ് നടപ്പിലാക്കേണ്ടത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രമേയം സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യം വച്ചുകൊണ്ട് ഡോ.എം.എ.ഖാദർ ചെയർമാനായുള്ള വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദേശങ്ങൾ പൊതുവേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. ഏതൊരു വിദ്യാഭ്യാസ പദ്ധതിയെയും ആത്യന്തികമായി വിലയിരുത്തേണ്ടത് ഗുണഭോക്താവിന്റെ പക്ഷത്തുനിന്നു കൊണ്ടായിരിക്കണം. പ്രീസ്‌കൂൾ ഘട്ടം മുതൽ ഹയർസെക്കന്ററി ഘട്ടം വരെയുള്ള വിദ്യാഭ്യാസത്തെ സമഗ്രമായി നോക്കികാണാൻ റിപ്പോർട്ട് ശ്രമിക്കുന്നുണ്ട്. പ്രീസ്‌കൂൾ വിദ്യാഭ്യാസം കൂടുതൽ ചിട്ടപ്പെടുത്താൻ നിയമനിർമാണം തന്നെ വേണ്ടിവരുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. …

Read More »

പശ്ചാത്തലമേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വയലുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയസമീപനം രൂപപ്പെടുത്തണം

പശ്ചാത്തല വികസനത്തിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി നെല്‍വയല്‍ നികത്തുന്നത് അഭികാമ്യമോ എന്ന പ്രശ്‌നമാണ് കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ളത്. ഇത് കീഴാറ്റൂരിലെ മാത്രമായ സവിശേഷപ്രശ്‌നമല്ല. അവിടെ മാത്രം ഉണ്ടാകുന്ന സംഘര്‍ഷവുമല്ല. കേരളത്തിന്റെ വിവിധപ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി നെല്‍വയലും മറ്റ് തണ്ണീര്‍ത്തടങ്ങളും നികത്തിയിട്ടുണ്ട്. സമാനമായ പല പ്രോജക്ടുകളും ഇനിയും തയ്യാറാകുന്നുമുണ്ട്. അതുകൊണ്ട് കീഴാറ്റൂരില്‍ ഉണ്ടായതുപോലെയുള്ള സംഘര്‍ഷങ്ങള്‍ കേരളത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി …

Read More »

ആരോഗ്യനയത്തിലെ പാളിച്ചകള്‍ പരിഹരിക്കണം

കേരളത്തിന്റെ ആരോഗ്യനയരേഖയുടെ കരട് പുറത്തുവന്നിരിക്കുന്നു. ആരോഗ്യ സേവനവകുപ്പിന്റെ ഘടനാപരിഷ്‌കരണവും റെഫറല്‍ സമ്പ്രദായത്തിന്റെ ശാക്തീകരണവും സ്‌കൂളില്‍ ചേരുന്നതിനു പ്രതിരോധകുത്തിവയ്പ് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന നിര്‍ദേശവും വളരെ സ്വാഗതാര്‍ഹ മാണ്. ട്രാന്‍സ്‌െജന്‍ഡര്‍ വിഭാഗത്തെ ഉചിതമായി പരിഗണിച്ചു എന്നതും ശ്രദ്ധേയമാണ്. ദേശീയ ആരോഗ്യനയത്തില്‍നിന്നും വ്യത്യസ്തമായ രീതിയിലുള്ള ജനപക്ഷ സ്വഭാവമുള്ള, ദരിദ്രപക്ഷപാതിത്വമുള്ള ഒരു ബദല്‍ ആരോഗ്യനയമായിരിക്കണം കേരളത്തിനുണ്ടാവേണ്ടിയിരുന്നത്. എന്നാല്‍ ആരോഗ്യം ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശമാണ് എന്ന അവകാശാധിഷ്‌ഠിതമായ (right based) സമീപനം നയരേഖയില്‍ കാണുന്നില്ല. ആരോഗ്യ …

Read More »

പത്രക്കുറിപ്പ് – ദേശീയ പാത വികസനം ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കണം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരളത്തിലെ ദേശീയപാതകള്‍ എത്രയും പെട്ടന്ന് വികസിപ്പിക്കേണ്ടത് അനിവാര്യം തന്നെയാണ്. സെപ്തംബര്‍ 2018നകം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ച് പണി ആരംഭിക്കും എന്ന കേരള സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. എന്നാല്‍ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ മാറ്റാന്‍ അവര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ആണ് 30 മീറ്റര്‍ പാത 45 മീറ്റര്‍ ആക്കാന്‍ നിര്‍ബന്ധിതമായത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍ …

Read More »

ദേശീയ ഹരിത ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കുക

ദേശീയ ഹരിത ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ശക്തിയായി പ്രതിഷേധിക്കുന്നു. 2017-ലെ ഫിനാന്‍സ് ആക്ടിന്റെ 184-ാം വകുപ്പുപ്രകാരമുള്ള ചട്ടപ്രകാരം വളഞ്ഞ വഴിയിലൂടെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉള്‍പ്പെടെ 19 ട്രൈബ്യൂണലുകളെ വരുതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുമൂലം ഹരിത ട്രൈബ്യൂണലിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. പുതിയ ചട്ടപ്രകാരം ട്രൈബ്യൂണല്‍ അംഗങ്ങളെ നിയമിക്കുന്ന സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയില്‍ അഞ്ച് അംഗങ്ങളാണുണ്ടാകുക. ഇതില്‍ നാലുപേരും കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നതും ഒരാളെ …

Read More »

ഖനന ചട്ടങ്ങളില്‍ അയവുവരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക

ക്വാറികളുടെ ദൂരപരിധി കുറച്ചുകൊണ്ടും ലൈസന്‍സ് കാലാവധി നീട്ടിക്കൊണ്ടുമുള്ള വ്യവസായ വകുപ്പിന്റെ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു. അനധികൃതവും അശാസ്‌ത്രീയവുമായ ഖനനംമൂലം കേരളത്തിലങ്ങോളമിങ്ങോളം നിരവധി പാരിസ്ഥിതികപ്രശ്‌നങ്ങളാണ് കഴിഞ്ഞകുറേ വര്‍ഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റവന്യൂഭൂമിയും വനഭൂമിയും കയ്യേറിയും നിയമങ്ങള്‍ പാലിക്കാതെയും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടം മറിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ക്വാറിമാഫിയകളുടെ പ്രവര്‍ത്തനം സംസ്ഥാനത്താകെ ചെറുതും വലുതുമായ നിരവധി സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടുവരാന്‍ ഇടയാക്കിയിട്ടുണ്ട്. ചില ഉദ്യോഗസ്ഥരെയും രാഷ്ട്രീയപ്രവര്‍ത്തകരെയും കയ്യിലെടുത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇവരുടെ …

Read More »

ബഹു. സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സന്റെയും ബഹു. ആരോഗ്യ-സാമൂഹികക്ഷേമവകുപ്പ് മന്ത്രിയുടെയും ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സമര്‍പ്പിച്ച നിവേദനം

വിഷയം : ഹൈക്കോടതിവിധിയെത്തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന അഖില എന്ന യുവതിയെ സംബന്ധിച്ച്. സൂചന : W.P (crl) no. 297 of 2016 dated this the 24th day of May 2017 ഇക്കഴിഞ്ഞ മെയ് 24ന് ബഹു. കേരളഹൈക്കോടതി കോട്ടയം ജില്ലയിലെ വൈക്കത്തുള്ള ഇരുപത്തിനാലുവയസ്സുകാരിയും ബി.എച്ച്.എം.എസ് ബിരുദധാരിയുമായ യുവതിയെ അച്ഛന്റെ സംരക്ഷണത്തിന് വിട്ടുകൊണ്ട് ഉത്തരവിടുകയുണ്ടായി. യുവതി ഇസ്ലാം മതത്തിലേക്ക് മതപരി വര്‍ത്തനം നടത്തിയതായും ഇസ്ലാമികവിധിപ്രകാരം വിവാഹം …

Read More »

എം.ബി.ബി.എസ് പ്രവേശനം : സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം

  നിയമവിരുദ്ധമായി കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍നടത്തിയ എംബിബിഎസ് പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി വിധിയെ പരിഷത്ത് സ്വാഗതം ചെയ്യുന്നു. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വഴിവിട്ട നടപടികള്‍ക്കുള്ള ശക്തമായ താക്കീതാണ് ഈ സുപ്രീംകോടതി വിധി. സ്വന്തം നിലനില്‍പിനായി കൃത്രിമരേഖകള്‍ ഹാജരാക്കിയ മാനേജ്മെന്റുകളെ വിചാരണ ചെയ്ത് ജയിലില്‍ അടക്കേണ്ടതാണെന്ന പരാമര്‍ശം അത്യന്തം ഗൗരവമര്‍ഹിക്കുന്നു. കോളേജ് അധികൃതരുടെ ഈ നടപടിയെ കുറ്റകൃത്യമായി കണ്ട് വിചാരണ ചെയ്യുന്നതില്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും അനധികൃതമായി …

Read More »

​ജലസ്രോതസ്സുകള്‍ ജനകീയ നിയന്ത്രണത്തിലാകണം

അതിരൂക്ഷമായ വരള്‍ച്ചയും കുടിവെള്ളക്ഷാമവും ജനജീവിതമാകെ അനിശ്ചിതത്വത്തിലാക്കുമ്പോള്‍ വ്യാപാരികള്‍ കൊക്കക്കോള ബഹിഷ്കരിക്കാനും തൃശ്ശൂര്‍ ജില്ലാ ഭരണകൂടം അഞ്ച് ജലസ്രോതസ്സുകള്‍ ഏറ്റെടുക്കാനും തീരുമാനിച്ചത് വളരെ വലിയ പ്രതീക്ഷക്ക് വകനല്കുന്നു. ജനജീവിതമാകെ പ്രതിസന്ധിയിലാകുമ്പോള്‍ അധികാരികളും പൊതുസമൂഹവും എങ്ങനെ പ്രതികരിക്കണമെന്നതിന് ഉദാഹരണമാണ് ഈ നടപടികള്‍. ഈ തീരുമാനങ്ങളെ ശക്തിപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോകാനും ജനങ്ങള്‍ തയ്യാറാകണം. ശീതളപാനീയകുത്തകകളുടെ ജലചൂഷണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കൊക്കക്കോള വില്പന നിര്‍ത്താന്‍ തീരുമാനിച്ച വ്യാപാരികളുടെ നടപടി ഏറെ ശ്ലാഘനിയമാണ്. കൊക്കൊക്കോളയേയും പെപ്സിക്കോളയേയും അവയുടെ എല്ലാ ഉല്പന്നങ്ങളെയും …

Read More »

പാമ്പാടി നെഹ്റു കോളേജിലെ ആത്മഹത്യ : അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളണം

നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എ‍ഡ്യുക്കേഷന് കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചിരുന്ന കോഴിക്കോട് വളയം സ്വദേശി ജിഷ്ണുപ്രണോയി എന്ന വിദ്യാര്‍ഥി  ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.  കോളേജ് അധ്യാപകരുടേയും മാനേജ്മെന്റിന്റേയും മാനസികപീഠനമാണ് ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സഹപാഠികളും ബന്ധുക്കളും പറയുന്നത്.  സംഘടിക്കുന്നതിനും സംഘടനാപ്രവർത്തനങ്ങൾ നടത്തുന്നതിനും സ്വാശ്രയകോളേജുകളിൽ പൊതുവെയും നെഹറു ഗ്രൂപ്പ് കോളേജുകളിൽ പ്രത്യേകിച്ചും നിലനില്കുന്ന …

Read More »