Home / പരിസരം / Law Con നിയമ വിദ്യാർത്ഥി കൂട്ടായ്മ

Law Con നിയമ വിദ്യാർത്ഥി കൂട്ടായ്മ

ലോകോൺ നിയമ വിദ്യാർത്ഥി സംഗമത്തിൽ നിന്ന്

പാലക്കാട്‌: നിയമ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി വിഷയങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഗമം സംഘടിപ്പിച്ചു. പാലക്കാട് ഐ ആർ ടി സി യിൽ സെപ്റ്റംബർ 13, 14 തീയതികളിൽ നടന്ന ക്യാമ്പിൽ കേരളത്തിലെ വിവിധ നിയമ കലാലയങ്ങളിൽ നിന്നായി അൻപതിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് എ പി മുരളീധരൻ ഉദ്ഘാടനം ചെയ്തു.
അഡ്വ. നേഹാ മറിയം കുര്യൻ “പരിസ്ഥിതി നിയമങ്ങൾക്ക്‌ ഒരു ആമുഖം” എന്ന വിഷയം അവതരി
പ്പിച്ച്‌ സംസാരിച്ചു. പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്ന ഓപ്പൺ ഫോറത്തിൽ നാരായണൻകുട്ടി, അജിത്ത് കുമാർ, ആൻറണി വി എ, സജി എന്നിവര്‍ വിവിധ പരിസ്ഥി തി ഇടപെടലുകൾ പരിചയപ്പെടുത്തി.
പരിസ്ഥിതി നിയമങ്ങൾ നടപ്പിലാക്കുന്നതിലെ വെല്ലുവിളികൾ സെഷനിൽ അഡ്വ. സിബി, അഡ്വ. മുഹമ്മദ് ഇബ്രാഹിം എന്നിവർ പങ്കെടുത്ത് സംസാരിച്ചു പരിസ്ഥിതി നിയമങ്ങളുടെ കൈപ്പുസ്തകം തയ്യാറാക്കാനും കൂട്ടായ്മ തീരുമാനിച്ചു. പ്രവർത്തനങ്ങൾക്ക് അഡ്വ അർജുൻ, ഡോ. രാജേഷ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *