അറിവുത്സവം- വായനയും ശാസ്ത്ര പ്രസിദ്ധീകരണങ്ങളും

0

എറണാകുളം: മുളന്തുരുത്തി മേഖലയുടെ പ്രതിവാര പഠന പരിപാടിയായ അറിവുത്സവം പ്രഭാഷണ പരമ്പരയിൽ പുതുവർഷത്തോടനുബന്ധിച്ച് ബാലവേദി കുട്ടികൾക്കായി യുറീക്ക എഡിറ്റർ ടി കെ മീരാഭായി ടീച്ചർ വായനയും ശാസ്ത്ര പ്രസിദ്ധീകരണങ്ങളും എന്ന വിഷയത്തിൽ അവതരണം നടത്തി. കുട്ടികളുമായി സംവദിച്ചും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയും ഒന്നര മണിക്കൂർ നീണ്ട അവതരണം ഓൺലൈനായാണ് സംഘടിപ്പിക്കപ്പെട്ടത്.
മേഖലയിലെ 10 പരിഷത്ത് യൂണിറ്റുകളിലായി പ്രവർത്തിച്ചു വരുന്ന 12 ബാലവേദി യൂണിറ്റുകളിലേയും കൂട്ടുകാർ പങ്കെടുത്തു. ബാലവേദി പ്രവർത്തകർ, രക്ഷിതാക്കൾ, മറ്റ് പരിഷത്ത് അംഗങ്ങൾ ഉൾപ്പടെ 93 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *