അശോകൻ

തൃശ്ശൂർ: നാട്ടുകാർക്കിടയിൽ ‘പരിഷത്ത് അശോകൻ’ എന്നറിയപ്പെട്ടിരുന്ന പി എം അശോകൻ (57) അന്തരിച്ചു. തൃപ്രയാർ മേഖലയിലെ സജീവ പ്രവർത്തകനായ അദ്ദേഹം എങ്ങണ്ടിയൂർ യൂണിറ്റിന്റെ സ്ഥാപകസെക്രട്ടറിയാണ്. സംസ്ഥാന ബാലവേദി റിസോഴ്സ് പെഴ്സണായിരുന്നു. കുട്ടികളുടെ ‘ബാലവേദി മാമൻ’ ആയിരുന്ന അദ്ദേഹത്തിന്റെ ഇഷ്ട വിഷയം കൗതുകവസ്തു നിർമ്മാണമായിരുന്നു. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്ററായിരുന്ന അദ്ദേഹം സാക്ഷരതാ പ്രസ്ഥാനത്തിലും സജീവമായിരുന്നു. സാംസ്കാരിക രംഗത്തും രാഷ്ട്രീയത്തിലും നിറസാന്നിദ്ധ്യമായിരുന്നു. അർബുദ രോഗബാധ മൂർച്ഛിച്ചതിനെ തുടർന്ന് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ