ആലുവ മേഖലാ സാംസ്കാരികപാഠശാല

0

ജനോത്സവം ആലുവ മേഖലാ സാംസ്കാരികപാഠശാലയും ജനോത്സവസമിതി രൂപീകരണവും ആലങ്ങാട് കോട്ടപ്പുറം KEM സ്കൂളിൽ ഡിസംബർ 24 ന് നടന്നു. കാലത്ത് 10.45ന് രജിസ്ട്രേഷൻ ആരംഭിച്ചു. വര/ പാട്ട് / നാടകം / സിനിമ എന്നീ ഗ്രൂപ്പുതിരിച്ചായിരുന്നു രജിസ്ട്രേഷൻ. നാലിനങ്ങളിലായി 26 പേരും 43 പൊതു പ്രവർത്തകരും പങ്കെടുത്തു. മേഖല സെക്രട്ടറി ജിതിൻ സ്വാഗതം ആശംസിച്ചു. ജാഫർ ആലപ്പുഴ ജനോത്സവം എന്താണെന്നും എങ്ങനെയാണെന്നും ലളിതമായ ശൈലിയിൽ അവതരിപ്പിച്ചു. സതീശൻ, ജയ്‌മോഹൻ, ത്രേസ്യാമ്മ എന്നിവർ ചേർന്ന് പാടി. ഗാനത്തിനൊപ്പം അഭിലാഷ, കണ്ണൻ, അഞ്ജന, രസിത, വിഷ്‌ണു എന്നിവർ ചിത്രങ്ങൾ വരക്കുകയും പിന്നീട് വരച്ചതിനെ കുറിച്ച് അവർ തന്നെവിശദീകരിക്കുകയും ചെയ്തു.ലസീനയും ഷീബയും ചേർന്ന് നാടൻപാട്ട് പാടി. ജാഫർ, ഷീബ, സതീശൻ എന്നിവർ ചേർന്ന് കൂട്ടപാട്ട് പാടുകയും എല്ലാവരെയും കൊണ്ട് ഏറ്റുപാടിക്കുകയും ചെയ്തു. “രേണുക” “ശാന്ത”, “ചക്ക ” എന്നീ കവിതകളുംഅവതരിപ്പിച്ചു. നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകളെ ഓർമപ്പെടുത്തി, വരും കാലങ്ങളിൽ ഉണ്ടായേക്കാവുന്ന ജലക്ഷാമത്തെയും പെരുകിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങളെയും കുറിച്ച്മോബിൻ തയ്യാറാക്കിയ “മരു ” ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.
രാജേന്ദ്രന്റെ ഉണർത്തുപാട്ടും രവിയുടെ നാടൻപാട്ടും തമ്പിയുടെ കവിതയും മുഹമ്മദ് സലയുടെ ഡോക്യൂമെന്ററിയും കണ്ണന്റെ നാടകവും കുട്ടികളുടെ ചെണ്ട മേളവും കമലഹാസൻ മോണോആക്ടായി അവതരിപ്പിച്ച ചങ്ങമ്പുഴയുടെ “വാഴക്കുല”യും സാംസ്കാരികപാഠശാലക്ക് കൊഴുപ്പേകി
പി.ആർ.രഘു( ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് ) രക്ഷാധികാരിയും രാധാമണി ജയ്സിംഗ്(ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ചെയർപേർസനും വി.ജി.ജോഷി(ലൈബ്രറി കൗൺസിൽ താലൂക്ക് ജോ.സെക്രട്ടറി) ജനറൽ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു.
ജാഫർ ആലപ്പുഴ നയിച്ച കൂട്ടപ്പാട്ടോടെ സാംസ്കാരികപാഠശാല പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *