
എറണാകുളം: ഹസ്റത്തിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടുള്ള ഭരണകൂടത്തിന്റെ അനീതിക്കെതിരെയും, വർധിച്ചു വരുന്ന ദളിത് പീഡനങ്ങൾക്കും, നീതിനിഷേധങ്ങൾക്കും, ഭരണകൂട ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തിൽ തുരുത്തിക്കര യൂണിറ്റും പങ്കാളികളായി.
തുരുത്തിക്കര ആയുർവേദ കവലയിൽ ആരംഭിച്ച പ്രതിഷേധ യോഗത്തിൽ സയൻസ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ സുരേഷ് എ എ വിഷയവതരണം നടത്തി.
ഡി വൈ എഫ് ഐ ആരക്കുന്നം മേഖല പ്രസിഡണ്ട് മനുലാൽ, ജനാധിപത്യ മഹിളാ അസോസിയേഷൻ ആരക്കുന്നം മേഖല പ്രസിഡണ്ട് മഞ്ജു അനിൽകുമാർ,ശാസ്ത്രസഹിത്യ പരിഷത് തുരുത്തിക്കര യൂണിറ്റ് സെക്രട്ടറി പോൾ രാജ്എന്നിവർ യോഗത്തിൽ സംസാരിച്ചു.
വൈസ് പ്രസിഡണ്ട് കെ കെ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡണ്ട് എം കെ അനിൽകുമാർ നന്ദി രേഖപ്പെടുത്തി .