ഇരിട്ടി മേഖലാ വാർഷികം

0

ഇരിട്ടി : 2018 മാർച്ച് 24, 25 തീയ്യതികളിൽ (ശനി, ഞായർ) കുയിലൂർ എ.എൽ.പി. സ്കൂളിൽ വെച്ച് നടന്നു. കണ്ണൂർ ജില്ലാസെക്രട്ടറി ബേബിലത ടീച്ചർ ഉദ്ഘാടനം ചെയ്തു. പടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ പി.പി. രാഘവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കൺവീനർ സന്തോഷ് കെ.വി. നന്ദി പറഞ്ഞു. തുടർന്ന് ഇരിട്ടി “കനൽ കൂട്ടം” അവതരിപ്പിച്ച ലഹരി വിരുദ്ധ തെരുവ് നാടകം അരങ്ങേറി.
രാത്രി 8.30 ന് പ്രതിനിധി സമ്മേളനം ആരംഭിച്ചു. പ്രസിഡണ്ട്സി. യശോനാഥ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി.ദിവാകരൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ അശോകൻ പി.ആർ. വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. റിപ്പോർട്ട് ചർച്ചക്ക് ശേഷം രാത്രി 11 മണിക്ക് ഒന്നാം ദിവസ സമ്മേളന നടപടികൾ പൂർത്തിയായി.
രണ്ടാം ദിവസം 10 മണിക്ക് ചർച്ചക്കുള്ള മറുപടിയോടെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ കമ്മറ്റി അംഗം. പ്രൊഫ.എൻ.കെ. ഗോവിന്ദൻ സംഘടനാരേഖ അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചക്ക് ശേഷം ടി.വി.നാരായണൻ മറുപടി നല്കി. ഉച്ചയക്ക് ശേഷം എം.വിജയകുമാർ രണ്ടാം കേരളപഠനം സംബന്ധിച്ച അവതരണം നടത്തി. കെ.സുരേഷ് ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പ്രസിഡണ്ട് ആയി യശോനാഥിനെയും സെക്രട്ടറിയായി കെ.വി. സന്തോഷ് മാസ്റ്ററെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി കെ.പി. സരോജിനി ടീച്ചർ, എം. ജിനചന്ദ്രൻ എന്നിവരെയും ജോയന്റ് സെക്രട്ടറിമാരായി എ.കെ.ബിന്ദു, പ്രഭാകരൻ മാസ്റ്റർ, ട്രഷറർ – സുരേഷ് മാസ്റ്റർ എന്നിവരെയും തെരഞ്ഞെടുത്തു.
1. നെൽവയൽ സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിക്കുക. 2. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള മലിന ജലം / മഴവെള്ളം എന്നിവ ശാസ്ത്രീയമായി ശുദ്ധീകരിച്ച് മാത്രം കനാൽ വഴി കീഴല്ലൂർ പുഴയിലേക്ക് ഒഴുക്കുക. 3. ശാസ്ത്ര വിഷയങ്ങൾ പത്താം തരം വരെ മാതൃഭാഷയിലുടെ മാത്രം പഠിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *