എം. പങ്കജാക്ഷനെ അനുസ്മരിച്ചു

0

കണ്ണൂർ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനും കണ്ണൂർ നഗരത്തിലെ ട്രേഡ് യൂണിയൻ സാംസ്കാരിക മേഖലയിലെ പ്രവർത്തകനുമായ എം.പങ്കജാക്ഷൻ അനുസ്മരണ പ്രഭാഷണ പരിപാടി കണ്ണൂരിൽസംഘടിപ്പിച്ചു.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളി സ്നേഹവും ശാസ്ത്ര ബോധവും കൈമുതലായ ഉത്തമനായ മനുഷ്യസ്നേഹിയായിരുന്നുവെന്നും മരണം വരെ കർമനിരതനായ ശാസ്ത്രപ്രചാരകനായി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് എം.പങ്കജാക്ഷൻ എന്ന് കെ.പി സഹദേവൻ ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രൊഫ.കെ. ബാലൻ അധ്യക്ഷനായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി. ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തി.
എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എം. വി രാമചന്ദ്രൻ, കെ.ജി.ഒ.എ ജില്ലാ പ്രസിഡണ്ട് കെ.പ്രകാശൻ, ശാസ്ത്രകേരളം എഡിറ്റർ ഒ.എം. ശങ്കരൻ ബാലസംഘം രക്ഷാധികാരി അഴിക്കോടൻ ചന്ദ്രൻ, എം. ദിവാകരൻ, യു. പുഷപ് രാജ് എന്നീവർ പ്രസംഗിച്ചു. പരിഷത്ത് കണ്ണൂർ മേഖലാ സെക്രട്ടറി ടി.ടി.പ്രദീപൻ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *