എറണാകുളം ജില്ലാവാർഷികം കോതമംഗലത്ത്

0

ഏപ്രിൽ 12-13 തീയതികളിൽ നെല്ലിക്കുഴിയിൽ വച്ചു നടക്കുന്ന എറണാകുളം ജില്ലാ വാർഷികം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഡിസം 30 ന് യുഗ ദീപ്തി ഗ്രന്ഥശാലയിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ടി. ഗംഗാധരൻ പരിഷത്ത് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അവതരിപ്പിച്ചു . വിവിധ മേഖലകളിൽ സംഘടിപ്പിക്കേണ്ട അനുബന്ധ പരിപാടികളുടെ പ്രാധാന്യം വ്യക്തമാക്കി. ജില്ലാ സെക്രട്ടറി സി ഐ വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മറ്റി അംഗം എൻ യു പൗലോസ് വാർഷിക സംഘാടനത്തിന്റെ പ്രവർത്തന പരിപാടിയും ബഡ്ജററും അവതരിപ്പിച്ചു . ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ സഹീർ കോട്ടപ്പറമ്പിൽ ,ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ശ്രീസി പി മുഹമ്മദ്, ശ്രീ കെ. ഒ കുര്യാക്കോസ്, രാജമ്മ രഘു , കെ.ബി ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും കെ.ബി പീതാംബരൻ നന്ദിയും പറഞ്ഞു . ബഹു.ആൻറണി ജോൺ എം എൽ എ മുഖ്യരക്ഷാധികാരിയും ബഹു. ജനപ്രതിനിധികൾ രക്ഷാധികാരികളും ആയി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ചെയർമാൻ ഡോ. വിജയൻ നങ്ങേലി ആണ് .വിവിധ സർവീസ് – സാമൂഹ്യ സംഘടനാ ഭാരവാഹികളാണ് വൈസ് ചെയർ പേഴ്‌സൺ മാർ. എൻ യു പൗലോസ് ജനറൽ കൺവീനറായും ശ്രീമതി ലില്ലി രാജു, തോമസ് ചെറിയാൻ, കെ ബി പീതാംബരൻ ,രാജേഷ് കെ നാഥ് എന്നിവർ കൺവീനർമാരായി പ്രവർത്തിക്കും. എം. രാമചന്ദ്രൻ, എം എം ബേബി , കെ ബി ചന്ദ്രശേഖരൻ, ജിതിൻ മോഹൻ, അബ്ദുൾ സലാം, വി എൻ അജ്ഞു എന്നിവർ ഉപസമിതി കൺവീനർമാരാണ് . വിവിധ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും സാമ്പത്തിക സമാഹരണത്തിനായി 4 ലക്ഷം രൂപയുടെ പുസ്തകം പ്രചരിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed